ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു
പ്രശസ്ത ആംഗലേയ കവി വില്യം ഷേക്സ്പിയർക്കു സ്മരണാഞ്ജലി അർപ്പിച്ച് ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് ദിനാഘോഷം നടത്തി. ആഘോഷത്തിന്റെ ഭാഗമായി നാല് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു . ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ ഒരുക്കിയത് . സ്‌കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ് , വി അജയകൃഷ്ണൻ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു . പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽ -സീനിയർ വിഭാഗം ആനന്ദ് നായർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. ഇംഗ്ലീഷ് വകുപ്പ് മേധാവി കാരലൈൻ സാൽദൻഹ സ്വാഗതം പറഞ്ഞു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധന്യത്തെ കുറിച്ച് അജയകൃഷ്ണൻ സംസാരിച്ചു. നാലാം ക്ലാസ് വിദ്യാർത്ഥികൾ കവിത ആലപിച്ചു . അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ഒരു സംഘ ഗാനം അവതരിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിന്റെ പിതാവായ ജെഫ്രി ചോസെറിനെക്കുറിച്ച് ഇംഗ്ലീഷ് അധ്യാപിക ലീജി കുറുവച്ചൻ അവതരണം നടത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനി നന്ദിത ദിലീപ്, വില്യം ഷേക്സ്പിയറുടെ ജൂലിയസ് സീസർ നാടകത്തിലെ ഒരു രംഗം അവതരിപ്പിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി വിഘ്‌നേശ്വരി നടരാജൻ എ.പി.ജെ അബ്ദുൾ കലാമിനെകുറിച്ച് സംസാരിച്ചു . വിവിധ ക്ലാസുകൾക്കായി പ്രദർശന ബോർഡ് മത്സരങ്ങൾ നടന്നു. പ്രദർശന ബോർഡ് മത്സരത്തിൽ IX M & IX B, X F & XJ, XI L & XI J, XII L & XII M എന്നീ ക്ലാസുകൾ യഥാക്രമം ഒന്നാം സ്ഥാനവും റണ്ണേഴ്സ് അപ് ട്രോഫിയും നേടി. മിഡിൽ സെക്ഷൻ വിദ്യാർത്ഥികൾക്ക് കൈയെഴുത്ത്, സ്പെല്ലിംഗ് ബീ, പോസ്റ്റർ നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ നടന്നു. വിവിധ മത്സരങ്ങളിൽ സഫാ ഷാഹുൽ ഹമീദ് , മരിയ ട്രേസ സിബി, കെസിയ ഷാരോൺ , അഭിജയ് രാജേഷ് , അനന്യ കുന്നത്തുപറമ്പിൽ ശരീബ് കുമാർ , രുദ്ര രൂപേഷ് അയ്യർ, ദേവ് കൃഷ്ണ രാജേന്ദ്ര കുമാർ ,ജൊവാൻ എലിസ ജയിംസ് , ആൻഡ്രീയ റിച്ചാർഡ് ജോർജ് , അഞ്ജലി രാജ് ധന്യ എന്നിവർ ജേതാക്കളായി . ദിൽന സി, സുമി മേരി ജോർജ്, രജനി മേനോൻ എന്നിവർ ആഘോഷ പരിപാടികൾ ഏകോപിച്ചു. ശ്രീസദൻ നന്ദി പറഞ്ഞു.
3 December 2024