ഇന്ത്യൻ സ്കൂൾ സി ബി എസ് ഇ നിർദേശങ്ങൾ പാലിക്കണം യു. പി. പി
ഇന്ത്യൻ സ്കൂൾ ഏറ്റവും പുതുതായി സി ബി എസ് ഇ പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച് രണ്ടായിരത്തി ഇരുപത് ഇരുപത്തൊന്ന് വർഷത്തെ അദ്ധ്യയന വർഷത്തെ കാര്യങ്ങൾ ക്രമീകരിച്ചു മുന്നോട്ടു പോകണമെന്ന് യു. പി. പി പത്ര കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് 19 ഭീഷണി ഇനിയും നീളുമെന്ന സാഹചര്യത്തിലാണ് സി ബി എസ് ഇ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പാഠ്യ വിഷയങ്ങളിൽ മാറ്റം വരുത്തുകയും ചുരുക്കുകയും ചെയ്തിരിക്കുന്നത്. കോവിഡ് ഭീഷണി മാറുന്ന സാഹചര്യമുണ്ടായാൽ ജൂലൈയിലോ ഓഗസ്റ്റിലോ ക്ലാസുകൾതുടങ്ങാനുമാണ് നാട്ടിലുള്ള സ്കൂളുകളോട് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ സി ബി എസ് ഇ നിർദ്ദേശം നൽകിയിട്ടുള്ളത്.ഈ കാലയളവിൽ അധ്യാപകർ വിദ്യാർത്ഥികളെ അവരുടെ പഠന വിഷയങ്ങൾക്ക് പുറമേ ക്രിയാത്മകമായ വിഷയങ്ങളിൽതല്പരരാക്കാനുംസ്കൂളുകളോടും അദ്ധ്യാപകരോടും പ്രത്യേകം നിർദ്ദേശിച്ചിട്ടുമുണ്ട്.
പിന്നെയുള്ള ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പാഠ്യ വിഷയങ്ങൾ തീർക്കാനും ആകും വിധം പ്രായോഗികമായ രീതിയിൽ കാര്യങ്ങൾ നടപ്പിൽ വരുത്തിയാൽ മാത്രമേ ഈ അധ്യയന വർഷം വിദ്യാർഥികൾക്കു നഷ്ടപ്പെടാത്ത രീതിയിൽ വിജയകരമായി വീണ്ടെടുക്കാൻ സാധ്യമാവൂ എന്നും യു. പി. പി ഓർമ്മിപ്പിച്ചു.
ഉപയോഗം ചെയ്യാത്ത ട്രാൻസ്‌പോർട് ഫീസ് ഒഴിവാക്കിയത് പോലെ ഈ ദുരിത കാലഘട്ടത്തിൽ ട്യൂഷൻ ഫീസ് ഒഴികെ മറ്റെല്ലാ ഫീസിനങ്ങളും ഒഴിവാക്കി കൊണ്ട് രക്ഷിതാക്കളുടെ കൂടെ നിൽക്കാൻ അവരുടെ പ്രതിനിധികൾ എന്ന രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി പൂർണ്ണമായും ബാധ്യസ്ഥരാണ് എന്ന് ഓർക്കുന്നതിനു പകരം കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ മുൻ കമ്മിറ്റികളും അനുവദിച്ചു പോന്ന ഫീസിളവിന്റെ കാര്യം പറഞ്ഞു സ്കൂൾ അധികൃതർ രക്ഷിതാക്കളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ വിഷമിക്കുന്ന എത്ര പേർക്ക് ഫീസ് ഇളവ് അനുവദിച്ചു എന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കേണ്ടതുണ്ട്.
ഇത്തരം കാര്യങ്ങളൊക്കെ പലതവണ സ്കൂൾ ഭരണ സമിതിയെ പത്ര കുറിപ്പിലൂടെ യു. പി. പി മുമ്പ് ഓർമിപ്പിച്ചതാണെന്നും ഭാരവാഹികൾ പറഞ്ഞു
21 November 2024