Sun , Apr 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു

പ്രവാസി വരുമാനത്തിന് ആദായ നികുതി ഏര്‍പ്പെടുത്താനും എന്‍ആര്‍ഐ പദവി നിബന്ധനയതില്‍ മാറ്റം വരുത്താനുമുള്ള കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു. ഗള്‍ഫിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരനെപോലും സാരമായി ബാധിക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. പ്രവാസികള്‍ക്ക് ഒരു ആനുകൂല്യവും നല്‍കാത്ത സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത് ഭരണത്തില്‍ വന്ന ഉടനെ പ്രവാസി വകുപ്പ് തന്നെ എടുത്തുകളയുകയായിരുന്നു മോഡി ചെയ്തത്. രാജ്യത്തിന് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം നല്‍കി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് താങ്ങായ പ്രവാസികള്‍ക്കു ഒരു ക്ഷേമ പദ്ധതിപോലും ബജറ്റില്‍ ഇടം കണ്ടില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാള്‍മാണ്.
കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന പണം ജന്മനാട്ടിലേക്ക് കൊണ്ടുവരുന്ന സാധാരണക്കാരായ പ്രവാസികളെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥായ്ക്കും കൈത്താങ്ങാകുന്നത്. പുതിയ നിര്‍ദേശം കേരള സമ്പദ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിഭ പ്രസിഡന്റ് കെഎം സതീഷും ജനറല്‍ സെക്രട്ടറി ലിവില്‍ കുമാറും പ്രസ്താവനയില്‍ പറഞ്ഞു.

28 April 2024

Latest News