Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൊച്ചിൻ കലാഭവൻ ബഹറിൻ ഫ്രാഞ്ചൈസി ഐമാക് ബഹറിൻ മീഡിയ സിറ്റി -ക്ക്...സമ്മർ ക്ലാസുകൾ ആരംഭിക്കുന്നു ..

കൊച്ചിൻ കലാഭവൻ ബഹറിൻ ഫ്രാഞ്ചൈസി ഐമാക് ബഹറിൻ മീഡിയ സിറ്റി -ക്ക് കൈമാറി

കേരളത്തിലെ കലാകേന്ദ്രമായ കൊച്ചിൻ കലാഭവന്റെ ബഹ്‌റൈനിലെ പ്രവർത്തനം ഇനിമുതൽ ഐമാക് ബഹ്‌റൈൻ മിഡിയസിറ്റിയിൽ ആയിരിക്കുമെന്നും കലാഭവന്റെ അംഗീകൃത ഫ്രാഞ്ചൈസി ഐമാക് ബഹ്‌റൈൻ മിഡിയ സിറ്റി മാത്രമാണെന്നും കലാഭവൻ പ്രസിഡന്റ് ഫാദർ ചെറിയാൻ കുനിയന്തോടത്, സെക്രട്ടറി കെ. എസ്. പ്രസാദ് എന്നിവർ വാ ർത്താക്കുറിപ്പിൽ അറിയിച്ചു.ബഹറിനിൽ കഴിഞ്ഞ പത്ത് വർഷത്തോളമായി കലാരംഗത്ത് നിറഞ്ഞു നിൽക്കുന്ന ഏറ്റവും  വലിയ  നൃത്ത സംഗീത കലാകേന്ദ്രമാണ് ഐമാക്.

IMAC Bahrain നൂതനവും വൈവിധ്യവുമാർന്ന പ്രവർത്തനങ്ങളുമായി ഇനി ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി എന്നപേരിൽ ആയിരിക്കും അറിയപ്പെടുന്നതെന്നും ചെയർമാനും മാനേജിങ് ഡയറക്ക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.മനാമയിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ അരികിലായി പുതിയ കെട്ടിടത്തിലായിരിക്കും ഐമാക് ബഹറിൻ മീഡിയ സിറ്റി പ്രവർത്തിക്കുക.ക്‌ളാസിക്കൽ ഡാൻസ്, കർണാടിക് മ്യുസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, ഡ്രോയിങ്, Art & ക്രാഫ്റ്റ്, കരാട്ടെ, യോഗ തുടങ്ങിയ വിഷയങ്ങളിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഓൺലൈൻ സമ്മർ ക്ലാസ്സുകൾ നടത്തപ്പെടും എന്ന് പ്രിൻസിപ്പൽ ശ്രീ. സുധി പുത്തൻവേലിക്കര പറഞ്ഞു. പ്രത്യേകം സജ്ജീകരിച്ച സ്മാർട്ട് ക്ലാസ്സിലൂടെ പരിചയ സമ്പന്നരും  യോഗ്യരുമായ  പ്രൊഫഷണൽ അധ്യാപകരാണ്  ക്‌ളാസുകൾക്കു  നേതൃത്തം നൽകുന്നത്.

രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും www.bahrainmediacity.com സന്ദർശി ക്കാവുന്നതാണ്. ബന്ധപ്പെടാവുന്ന നമ്പറുകൾ: 38096845/38094806/38852397

7 November 2024

Latest News