Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' 'ഭൂമിക' വെബിനാറിന് നാളെ തുടക്കം

ബഹ്‌റൈന്‍ 'ഭൂമിക' പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. ' ദേശീയ വിദ്യാഭ്യാസ നയം പൊളിച്ചെഴുതുമ്പോള്‍ ' എന്ന തലക്കെട്ടില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന വെബിനാറില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ വിഷയം അവതരിപ്പിക്കും. നാല് ദിവസങ്ങളിലും ബഹ്‌റൈന്‍ സമയം രാത്രി ഏഴിനാണ് (ഇന്ത്യന്‍ സമയം 9.30) പരിപാടി തുടങ്ങുക. നാളെ ആദ്യ പ്രഭാഷണം മലയാളം സര്‍വകലാശാലയിലെ എഴുത്തച്ഛന്‍ പഠന കേന്ദ്രം മേധാവി പ്രൊഫ. കെ. എം. അനില്‍ നിര്‍വഹിക്കും. അനില്‍ വേങ്കോട് മോഡറേറ്റായിരിക്കും. ചൊവ്വാഴ്ച കേന്ദ്ര കേരള സര്‍വകലാശാല മേധാവി പ്രൊഫ. അമൃത് ജി. കുമാര്‍ വിഷയം അവതരിപ്പിക്കും. കെ.ടി.നൗഷാദ് മോഡറേറ്ററായിരിക്കും. ബുധനാഴ്ച അഖിലേന്ത്യാ വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ഖാനാണ് പ്രഭാഷകന്‍. എന്‍.പി. ബഷീറാണ് മോഡറേറ്റര്‍. വ്യാഴാഴ്ച സംസ്ഥാന കരിക്കുലം സമിതിയംഗം ഡോ.എ.കെ. അബ്ദുല്‍ ഹക്കീം വിഷയം അവതരിപ്പിക്കും. സജി മാര്‍ക്കോസ് മോഡറേറ്ററായിരിക്കും. സൂം മീറ്റിങിലൂടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ നയത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്ന വെബിനാറില്‍ ലോകത്തിന്റെ ഏതു ഭാഗത്തുളളവര്‍ക്കും പങ്കെടുക്കാം. പരിപാടിയുടെ ലിങ്കും പാസ്‌വേഡും ലഭിക്കാന്‍ 00973 39458870/33338925 എന്നീ വാട്‌സ് ആപ്പ് നമ്പറില്‍ ബന്ധപ്പടണം.

27 July 2024

Latest News