Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം "മാഫ് "ബഹ്റിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം .

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം "മാഫ് "ബഹ്റിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം .ആധുനിക കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുഗതകുമാരി ടീച്ചർ എന്നും വിദ്യാർത്ഥികൾ ഇഷ്ട്ടപ്പെട്ടിരുന്ന കവയിത്രിയായിരുന്നു എന്ന് MAF ബഹറിൻ പ്രസിണ്ടന്റ് അനിൽ മടപ്പള്ളിയും , ജോ.സെക്രട്ടറി വിനീഷ് വിജയനും മറ്റു ഭാരവാഹികളും ഓർമ്മകൾ പങ്കു വെച്ചു.. പ്രകൃതിയെ ഇത്രയേറെ സ്നേഹിച്ചിരുന്ന ടീച്ചർ, എന്നും മലയാളത്തിന്റെ സ്വത്തായി തന്റെ ശേഷിപ്പുകൾ ബാക്കി വെച്ച് യാത്രയായി.
ഒരു വിദ്യാലയത്തിന്റെ കൂട്ടായ്മയായ "MAF ബഹ്റിൻ " ഗുരുവിന്റെ മുൻപിൽ ആദരാജ്ജലികൾ അർപ്പിക്കുന്നു

 

27 April 2024

Latest News