Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മെഗാ കിണ്ണം കളി ഇന്ന്ബഹ്‌റൈൻ കേരളീയ സമാജത്തിൽ

Repoter: ജോമോൻ കുരിശിങ്കൽ

കേരള തനതു കലകളുടെ കൂട്ടത്തിലുള്ളതും ഇന്ന് അന്യം നിന്നുപോകുന്നതുമായ "കിണ്ണംകളി" അതിന്റെ മുഴുവൻ ചൈതന്യവും ഉൾക്കൊണ്ടുകൊണ്ട് ബഹ്‌റൈൻ കേരളീയ സമാജത്തിലെ നൂറിലധികം വനിതകളും പുരുഷന്മാരും ചേർന്ന് ഇന്ന് വ്യാഴാഴ്‌ച രാത്രി 8  മണിക്ക്  അവതരിപ്പിക്കുകയാണ്. ഈ വർഷത്തെ ഓണാഘോഷപരിപാടികളിൽ ഏറ്റവും ശ്രദ്ധേയമാണ് "മെഗാ കിണ്ണംകളി". കഴിഞ്ഞ കാലങ്ങളിൽ കേരളീയ സമാജം വനിതകൾ അവതരിപ്പിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരടുപിന്നിക്കളി എന്നിവ ലോകമലയാളികൾക്കിടയിൽ തന്നെ ചർച്ചാവിഷയമാവുകയും സർക്കാർ തലങ്ങൾ മുതൽ പല കോണുകളിൽ നിന്നും അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കുകയും ചെയ്തവയാണ്.കലാസ്വാദ്വകർക്ക് എന്നും കലാവിസ്മയങ്ങൾ തീർത്തുകൊണ്ടാണ് ബഹ്‌റൈൻ കേരളീയ സമാജം എല്ലാ വർഷവും ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുള്ളത്.  തിരുവാതിരക്കളി കൈകൊട്ടിക്കളി എന്നീ കലാരൂപങ്ങളോട് സാദൃശ്യം തോന്നുമെങ്കിലും തികച്ചും വ്യത്യസ്‍തവും ആനന്ദകരവും ആയ ഒരു അനുഭൂതിയായിരിക്കും "മെഗാ കിണ്ണംകളി" കാണികൾക്ക് സമ്മാനിക്കുകയെന്നു ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണപിള്ള സെക്രട്ടറി ശ്രീ. എം പി രഘു എന്നിവർ പറഞ്ഞു.ബഹ്റൈനിലെ  മുഴുവൻ കലാസ്വാദകർക്കും സൗജന്യമായി പരിപാടികൾ കാണുവാനും ആസ്വദിക്കുവാനും കഴിയും.  ഓണാഘോഷത്തിന്റെ ഭാഗമായി ഇതുവരെ നടന്ന പലഹാര മേള, പായസമേള, പൂക്കളമത്സരം, മറ്റ് മത്സര പരിപാടികൾ എന്നിവയിൽ പൊതുസമൂഹത്തിന്റെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. മെഗാ കിണ്ണംകളിയോടെ തുടങ്ങുന്ന എല്ലാ പരിപാടികളിലേക്കും മുഴുവൻ ബഹ്‌റൈൻ പ്രവാസികളെയും ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ പറഞ്ഞു. വെള്ളിയാഴ്ചയ 6 മണിക്കാണ്   ഓണാഘോഷത്തിന്റെ ഏറ്റവും വലിയ  ആകർഷണങ്ങളിൽ ഒന്നായ  ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

3 December 2024

Latest News