Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സെന്റ് മേരീസ് കത്തീഡ്രലില്‍ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍.

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും (പതിനഞ്ച് നോമ്പ്) ധ്യാന പ്രസംഗവും 2019 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 14 വരെ ഇടവകയില്‍ വച്ച് നടത്തുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കണ്വ്വന്‍ഷന്‍ പ്രാസംഗികനും ധ്യാന ഗുരുവും, അട്ടപ്പാടി ഗെത്സമേന്‍ ധ്യാന കേന്ദ്രം ഡയറക്ടറുമായ റവ. ഫാദര്‍ വര്‍ഗീസ് മാത്യൂ ആണ്‌ ഈ വര്‍ഷത്തെ പതിനഞ്ച് നോമ്പ് ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.15 മുതല്‍ സന്ധ്യ നമസ്കാരവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും 31 ന്‌ വൈകിട്ട് വിശുദ്ധ കുര്‍ബ്ബാനയും പെരുന്നാള്‍ കൊടിയേറ്റും നടക്കും. 2,9 (വെള്ളി) തീയതികളില്‍ രാവിലെ 7.00 മുതല്‍ പ്രഭാതനമസ്കാരവും വിശുദ്ധ കുര്‍ബ്ബാനയും, 5,6,8 തീയതികളില്‍ സന്ധ്യ നമസ്കാരത്തിനു ശേഷം ധ്യാന പ്രസംഗവും ഉണ്ടായിരിക്കുന്നതാണന്നും 14 ബുധനാഴ്ച്ച വൈകിട്ട് 6.15 മുതല്‍ സന്ധ്യ നമസ്കാരം, വിശുദ്ധ കുര്‍ബ്ബാന, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, കൊടിയിറക്ക്, നേര്‍ച്ച വിളമ്പ് എന്നിവ നടക്കുമെന്നും ഏവരും പ്രാര്‍ത്ഥനയോടെ ശുശ്രൂഷകളില്‍ വന്ന്‍ ചേരണമെന്നും ഇടവക വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ അറിയിച്ചു.

14 October 2024

Latest News