Mon , Feb 17 , 2020

ബഹ്റൈന്‍ കേരളീയ സമാജം – അന്തരാഷ്ട്ര പുസ്തകോല്‍സവം 2020 | വർഗീയതക്കു മേൽ വികസനത്തിന്റെയും മതേതരത്വത്തിന്റെയും വിജയം. ... ആം ആദ്മി ബഹ്‌റൈൻ കൂട്ടായ്മ. | പാക്ട് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നു. | ഡോ. പ്രഗഭല്‍ രചനയും മഡ് റെയ്‌സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിക്കുന്ന 'മഡ്ഡി' ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി...... | സംപൂജ്യ സ്വാമി അമൃത സ്വരൂപാനന്ദപുരി  ബഹ്റൈനിൽ  | ബഡ്ജറ്റിലെ നികുതി നിർദേശം പ്രവാസികളോടുള്ള വെല്ലുവിളി - ഒഐസിസി. | കേന്ദ്ര ബജറ്റ് നിര്‍ദേശം പ്രവാസികള്‍ക്ക് ഇരുട്ടടിയാണെന്ന് ബഹ്‌റൈന്‍ പ്രതിഭ പ്രസ്്താവനയില്‍ പറഞ്ഞു | സീറോമലബാർ സോസൈറ്റി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. | ബഹ്‌റൈൻ കെ എം സി സിക്ക്‌ പുതിയ നേതൃത്വം | സിറോ മലബാർ സൊസൈറ്റി റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.... |

സൗമ്യം, ലളിതം, ഗംഭീരം -''മധുരസംഗീതങ്ങൾ' (എൻ.എസ്.എസ്) ഓണാഘോഷം (ചിങ്ങനിലാവ് 2019 ) ഭാഗമായി....

Repoter: ജോമോൻ കുരിശിങ്കൽ

കേരളാ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (എൻ.എസ്.എസ്) ഓണാഘോഷം (ചിങ്ങനിലാവ് 2019 ) ഭാഗമായി, പ്രശസ്ത കഥകളി സംഗീതജ്ഞൻ  ശ്രീ. മധു കോട്ടക്കലിന്റെ സംഗീത പരിപാടി ''മധുര സംഗീതങ്ങൾ'' വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ ക്ലബ്ബിൽ നടന്നു.

ശുദ്ധ സംഗീതത്തിന്റെ മാസ്മരികതയിൽ അനുവാചകരെ ആറാടിച്ച, പാതിരാവോളം നീണ്ട പരിപാടി ആസ്വദിക്കാൻ ധാരാളം പ്രേക്ഷകരും എത്തി. വൈകിട്ട് 7 നു തിരുവാതിരകളി മത്സരത്തിൽ യഥാക്രമം ഇന്ത്യൻ ക്ലബ്,കണ്ണൂർ അസോസിയേഷൻ, എൻ.എസ്.എസ് ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കാരസ്ഥമാക്കി. തുടർന്ന് എൻ.എസ്.എസ് പ്രസിഡണ്ട് ശ്രീ. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം മുഖ്യാതിഥി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. എ.എൻ രാധാകൃഷ്ണൻ ഉത്‌ഘാടനം ചെയ്തു. വിശിഷ്ടതിഥികളായ ബി.കെ.ജി ഹോൾഡിങ്‌സ് ചെയർമാൻ ശ്രീ. കെ.ജി ബാബുരാജ്, മാഗ്നം ഇമ്പ്രിന്റ് സെയിൽസ്ഡയറക്ടർ ശ്രീ. അജിത് മാത്തൂർ, എൻ.എസ്.എസ് ജനറൽ സെക്രട്ടറി ശ്രീ. സതീഷ് നാരായണൻ, ജനറൽ കൺവീനർ ശ്രീ. പ്രവീൺ നായർ, വൈസ് പ്രസിഡണ്ട് ശ്രീ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.

 

സെപ്റ്റംബർ  27 നു ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കാൻ പ്രശസ്ത പാചക വിദഗ്ധൻ ശ്രീ, ജയൻ ശ്രീഭദ്ര ചൊവ്വാഴ്ച ബഹറിനിൽ എത്തുമെന്ന് സംഘാടകർ അറിയിച്ചു.ഓണസദ്യകൂപ്പണുകൾക്കുംഅന്വേഷണങ്ങൾക്കുംഎൻ.എസ്.എസ് പ്രസിഡണ്ട് ശ്രീ. സന്തോഷ് കുമാർ 39222431, ജനറൽ സെക്രട്ടറി ശ്രീ. സതീഷ് നാരായണൻ 33368466, ജനറൽ കൺവീനർ ശ്രീ. പ്രവീൺ നായർ 36462046, അനീഷ് ഗൗരി 35327457 ഭാരവാഹികൾ ശ്രീ. ജയൻ എസ്. നായർ 39810554, രെഞ്ചു ആർ. നായർ 33989636 എന്നിവരെ വിളിക്കാവുന്നതാണ്

17 February 2020

Latest News