Tue , Sep 22 , 2020

ഗ്രൂപ്പിൽ നടക്കുന്ന മറ്റു സംഘടനെയെയോ കൂട്ടായ്മയയെ കുറിച്ചോ ഉള്ള ചർച്ചകളിൽ രേഖപ്പെടുത്തുന്ന അഭിപ്രായം പറയുന്ന വ്യക്‌തികളുടെ ഉത്തരവാദിത്വം മാത്രമാണ്....BKSF | കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളേജ് അലുംനി അസോസിയേഷൻറെ ബഹ്റൈൻ ചാപ്റ്റർ രൂപീകൃതമായി. | സാം സാമുവേലിന്റെ കുടുംബത്തിന് സീറോ മലബാർ സോസൈറ്റി സഹായധനം കൈമാറി | പാൻ ബഹറിൻ ഓണാഘോഷതോടനുബന്ധിച്ചു നിർധന കുടുംബത്തിന് ഒരു ഭവനം ഓണ സമ്മാനമായി നൽകി. | മനുഷ്യനെയും മനുഷ്യ ജീവിതത്തെയും ഉൾകൊള്ളാൻ സംഘടനകൾക്ക് സാധിക്കണം. കെ പി ആർ | പ്രവാസ ലോകത്ത് നിന്നും മാപ്പിളപ്പാട്ടുകൾക്ക് ഒരു പുനർജന്മം. | സോഷ്യൽ മീഡിയയിൽ വൈറലായി 'ചൈത്രം | വിസ കാലാവധി തീരുന്ന 35 പേരെ അടിയന്തിരമായി ബഹറൈനിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടു . | സീറോ മലബാർ സോസൈറ്റി ഓണം ആഘോഷിച്ചു | ഐ.സി.എഫ് ദാറുല്‍ ഖൈര്‍ 64ാമത് വീട് താക്കോൽദാനം നടത്തി |

വളർച്ചയെത്താതെ ഹൃദയതകരാറുമായി ജനിച്ച കുഞ്ഞിനും അമ്മയ്ക്കും നാട്ടിലേക്ക് ടിക്കറ്റുകൾ നൽകി ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ്..

Repoter: JOMON KURISINGAL

ജനിച്ചു ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള ഹൃദയ തകരാറിനെ തുടർന്ന് അടിയന്തിരമായി നാട്ടിലെത്തിച് തുടർ ചികിത്സാ ആവശ്യമുള്ള കണ്ണൂർ പഴയങ്ങാടി സ്വദേശികളായ കുഞ്ഞിനും അമ്മയ്ക്കും നാട്ടിലേക്ക് പോകുവാനുള്ള ടിക്കറ്റുകൾ നൽകി ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ്.. ഇപ്പോൾ സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സായിലുള്ള കുഞ്ഞിന് സങ്കീർണമായ ഹൃദ് രോഗം കണ്ടെത്തിയതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ കുടുംബം പരിശ്രമം ആരംഭിച്ചിരുന്നു എന്നാൽ സാങ്കേതികമായി പല തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ട്കളും അലട്ടിയിരുന്ന കുടുംബത്തിന്റെ ദയനീയ അവസ്ഥ മനസ്സിലാക്കിയ BKSF ഹെൽപ് ഡെസ്ക് അംഗം അമൽ ദേവ് വിഷയത്തിൽ ഇടപെടുകയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് ചികിത്സക്ക് പോകാനുള്ള തടസ്സങ്ങൾ നീക്കി.. നാട്ടിലേക്ക് പോകാൻ കുടുംബത്തിനു ടിക്കറ്റ് എടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ട് എന്ന് അറിഞ്ഞ അദ്ദേഹം ബഹ്‌റൈൻ ഒഐസിസി യൂത്ത് വിംഗ് നേതൃത്വവുമായി ബന്ധപ്പെടുകയും യൂത്ത് വിംഗ് ഷാഫി പറമ്പിൽ MLA പ്രഖ്യാപിച്ച യൂത്ത് കെയറിന്റെ ഭാഗമായി ഇരുവർക്കും ടിക്കറ്റുകൾ നൽകി..
ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുപുറം, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ BKSF ഹെൽപ് ഡെസ്ക് ടീം അംഗങ്ങളായ നജീബ് കടലായി, അമൽ ദേവ്, എന്നിവർക്ക് ടിക്കറ്റുകൾ കൈമാറി, ചടങ്ങിൽ ഒഐസിസി യൂത്ത് വിംഗ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നംന്താനം, വെൽഫെയർ സെക്രട്ടറി മനു മാത്യു, യൂത്ത് വിംഗ് സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ, ഷാജി തങ്കച്ചൻ BKSF ഹെൽപ് ഡെസ്ക് അംഗങ്ങളായ അൻവർ കണ്ണൂർ,നജീബ്
തുടങ്ങിയവർ സംബന്ധിച്ചു. ഒഐസിസി യൂത്ത് വിംഗ് പ്രഖ്യാപിച്ച 14 ടിക്കറ്റിൽ ആറാമത്തെയും ഏഴാമത്തെയും ടിക്കറ്റുകളാണ് കൈമാറിയത്. ഇത് വരെ ഒഐസിസി യൂത്ത് വിംഗ് യൂത്ത് കെയർ ന്റെ കെയർ വിംഗ് പദ്ധതി പ്രകാരം 7 ടിക്കറ്റുകൾ കൈമാറി., പ്രവാസ ലോകത്ത് ഏറ്റവും കഷ്ടതയനുഭവിക്കുന്ന നാട്ടിൽ പോകുവാൻ ടിക്കറ്റ് എടുക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവരെ സഹായിക്കുന്നതിന് വേണ്ടി സംസ്ഥാന യൂത്ത് കോൺഗ്രസ്സ് അധ്യക്ഷൻ ഷാഫി പറമ്പിൽ പ്രഖ്യാപിച്ച പദ്ധതിയാണ് കെയർ വിംഗ്സ്‌..പത്ത് ടിക്കറ്റുകളാണ് ആദ്യ ഘട്ടത്തിൽ യൂത്ത് വിംഗ് ഏറ്റെടുത്തത് എങ്കിലും ഇപ്പോൾ അത് 14 ടിക്കറ്റിൽ എത്തി നിൽക്കുന്നു.
അർഹത പെട്ടവർക്ക് തന്നെയാണ് ടിക്കറ്റുകൾ കൊടുക്കുന്നത് എന്ന് ഉറപ്പ് വരുത്തുന്നതിന് പ്രത്യേക കമ്മിറ്റിയും യൂത്ത് വിംഗ് ന് കീഴിൽ പ്രവർത്തിക്കുന്നുണ്ട് എന്നും ഈ പിഞ്ചു കുഞ്ഞിനേയും അമ്മയെയും നാട്ടിലെത്തിക്കുന്ന ദൗത്യത്തിൽ പങ്കാളികളാവാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യം ഉണ്ടെന്നും യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം ആദ്ഹം പറഞ്ഞു..കേരള സർക്കാരിന്റെ ഹൃദയം പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടിലെത്തിയാൽ ഈ കുഞ്ഞിന്റെ തുടർചികിത്സയും മറ്റുകാര്യങ്ങളും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്..ഇന്ന് 4.10 നു കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്ലാണ് അമ്മയും കുഞ്ഞും മറ്റു ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തുന്നത്...

22 September 2020

Latest News