Tue , Dec 03 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമാജം ചാർട്ടേർഡ് വിമാനത്തിന് മികച്ച പ്രതികരണം

Repoter: Jomon Kurisingal

ബഹ്‌റൈൻ  കേരളീയ സമാജത്തിന്റെ  ആഭിമുഖ്യത്തിൽ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായി മാറിയ ചാർട്ടേർഡ് വിമാന സർവ്വീസിന്  വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും 
മൂന്നോളം  ഫ്ലൈറ്റിനാവശ്യമായ  ബുക്കിങ്ങുകൾ ഇതിനകം ലഭിച്ചു കഴിഞ്ഞതായും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ   പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നതല്ല എന്നും ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു.കൂടുതൽ ചാർട്ടേർഡ്  ഫ്ലൈറ്റുകളുടെ   അനുമതിക്കായും എയർ ഇന്ത്യ എക്സ്പ്രസിന്റെ  വിമാന സർവ്വീസുകൾ പുന:സ്ഥാപിക്കാനുമായി വ്യോമയാന, വിദേശ കാര്യ വകുപ്പുകളുമായി നിരന്തരം ചർച്ച നടത്തികൊണ്ടിരിക്കുകയാണെന്നും  സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.കൂടുതൽ വിമാനങ്ങൾക്ക് അനുമതി ലഭിച്ചാൽ വിവരങ്ങൾ പൊതുജനത്തെ അറിയിക്കുകയും നിർത്തിവച്ച  ബുക്കിങ്ങ് പുനരാരംഭിക്കുകയും ചെയ്യുന്നതാണ്. സോഷ്യൽ ഡിസ്റ്റൻസിങ് അടക്കം മുഴുവൻ സാമൂഹികാരോഗ്യ നിയമങ്ങളും പാലിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തികരിക്കാൻ സഹായിച്ച സമാജം എക്സിക്യൂട്ടിവ് അംഗങ്ങളെയും വളണ്ടിയർ കമ്മിറ്റിയടക്കമുള്ള സബ്ബ് കമ്മിറ്റികളെയും അനുമോദിക്കുന്നതായും വാർത്താകുറിപ്പിൽ പറഞ്ഞു.

3 December 2024

Latest News