ലോകോത്തര ക്വിസ് മൽസരം ജൂൺ 1ന് ബഹ്റൈനിൽ
Repoter: ജോമോൻ കുരിശിങ്കൽ
ബഹറൈന്റെ ചരിത്രത്തിലാദ്യമായി ലോക ക്വിസ് ചാമ്പ്യൻഷിപ്പ് (WQC) സംഘടിപ്പിക്കപ്പെടുന്നു.ഇന്റർനാഷണൽ ക്വിസ്സിംഗ് അസോസിയേഷൻ(IQA) ക്യു ഫാക്ടറിയുമായി സംയുക്തമായി നടത്തുന്ന WQC 2019 ന്റെ പങ്കാളിത്തം വഹിക്കുന്നത് കേരള കാത്തലിക്ക് അസോസിയേഷനും (KCA) സ്റ്റെപ്പ് അക്കാദമിയും (S.T.E.P) സംയുക്തമായി ചേർന്നാണ്.
ഈ വരുന്ന ജൂൺ ഒന്നിന് സെഗായ കെ സി എ വി.കെ.എൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയോ യോഗ്യതകളോ ഉണ്ടായിരിക്കുന്നതല്ല.ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള മത്സരാർത്ഥികൾ അഭിമുഖീകരിക്കുനത് ഒരേ സെറ്റ് ചോദ്യങ്ങളാവും .ഈ ക്വിസ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലോകചാമ്പ്യൻഷിപ്പിൽ സ്വന്തം രാജ്യത്തിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും. രെജിസ്ട്രേഷൻ ചെയ്യേണ്ടതിൻറെ അവസാന തീയതി മെയ് 28 ആണ്. രജിസ്റ്റർ ചെയ്യാൻ +97336939596, +97336800676, +97339300835 എന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. കേരളത്തിൽ ജില്ലാ കളക്ടർമാരുടെ സഹകരണത്തോടു കൂടിയാണ് IQA ഈ മത്സരം സങ്കടിപ്പിക്കുന്നതു.
ഈ മത്സരത്തിന്റെ റജിസ്ട്രേഷൻ തുക ആയ BD 3 സ്റ്റെപ് അക്കാദമി വഹിക്കുന്നതായിരിക്കും.. ലോകക്വിസ് ഭൂപടത്തിൽ ബഹ്റൈനെ അടയാളപ്പെടുത്തുന്ന ചരിത്രമത്സരതിന്റെ സംഘാടകരായതിൽ അഭിമാനമുണ്ടെന്ന് സ്റ്റെപ്പ് ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അനീഷ് നിർമലൻ അറിയിച്ചു. ഈ സംരംഭത്തിന് കെ സി എ യുടെ അമ്പതാം വർഷത്തിൽ ആതിഥ്യമരുളാൻ കഴിഞ്ഞതിൽ കെ സി എ പ്രസിഡന്റ്റ് സേവി മാത്തുണ്ണി സന്തോഷം അറിയിചു. KCA ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് ആശംസപ്രസംഗം നടത്തിയ ഈ ചടങ്ങിൽ കോർ കമ്മിറ്റി കൺവീനർ ശ്രീ വര്ഗീസ് കാരക്കൽ നന്ദി അറിയിച്ചു.
ബഹ്‌റൈനിലെ IQA പ്രതിനിധിയായ WQC പ്രോക്ടർ ശ്രീ അനീഷ് നിർമലൻ, Q ഫാക്ടറി ഡയറക്ടർ ആയ Dr നിഷാദ് പി, KCA പ്രസിഡന്റ് ശ്രീ സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ്, ശ്രീ പി പി ചാക്കുണ്ണി, ശ്രീ എബ്രഹാം ജോൺ, ശ്രീ വര്ഗീസ് കാരക്കൽ, Dr ബാബു രാമചന്ദ്രൻ,സ്റ്റെപ് അക്കാഡമിയുടെ പേട്രൺ ആയ ശ്രീ ജോസഫ് ആൻ്റണി എന്നിവരടങ്ങുന്ന ഒരു സംഘടകസമിതി ഇതിന്റെ അടുത്ത ഒരു കൊല്ലത്തെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചു.
21 November 2024