Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബാലകലോൽസവം2019- ടീം ഇനങ്ങളിലുള്ള മത്സരങ്ങളുടെ രജിസ്ട്രേഷനുള്ള അവസാന തീയതി മെയ് 20

ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി - ബികെഎസ്  ബാലകലോൽസവം 2019  ടീം ഇനങ്ങളിൽ  രജിസ്റ്റർ ചെയ്യുവാനുള്ള തീയതി മെയ് 20ന് അവസാനിക്കുമെന്ന്  സമാജം പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
 
 ബാലകലോൽസവം രജിസ്‌ട്രേഷനു വേണ്ടി പ്രത്യേക ഓഫീസ്  ബഹ്‌റൈൻ കേരളീയ സമാജത്തിൽ  എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ 9.30 വരെ തുറന്ന്  പ്രവർത്തിക്കുന്നതാണ്. 5 വയസ് മുതൽ 18 വയസ് വരെ പ്രായമുള്ള, ബഹ്റൈനിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്‌.
 
ഈ വർഷം മുതൽ ഗ്രൂപ്പ് മത്സര വിഭാഗങ്ങളിൽ ഇന്ത്യക്കാർ അല്ലാത്ത വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 
ഈ മാസം 9ന് തുടങ്ങിയ വ്യക്തിഗത മൽസരങ്ങളിൽ അഞ്ഞൂറോളം ബാല പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്
 
കൂടുതൽ വിവരങ്ങൾക്ക് www.bksbahrain.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബാലകലോൽസവം കൺവീനർ ശ്രീ.മുരളീധർ തമ്പാനെ 39711090 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതോ ആണ്.

14 September 2024

Latest News