Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമസ്ത ബഹ്റൈന്‍ പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍..

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: വിശ്വാസികളുടെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും പതറാതെ പിടിച്ചു നില്‍ക്കാനും ജാതി-മത-ചിന്തകള്‍ക്കതീതമായി മുഴുവന്‍ സഹജീവികള്‍ക്കും സഹായികളായി മാറാനും നമുക്ക് സാധിക്കണമെന്നും സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി ഉദ്ബോധിപ്പിച്ചു.
സമസ്ത ബഹ്‌റൈൻ - കെ.എം.സി.സി ജിദ് ഹഫ്സ് ഏരിയാകമ്മിറ്റികള്‍ സംയുക്തമായി ജിദ്ദഫ്‌സിലെ അൽ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ബലിപെരുന്നാള്‍ നമസ്കാരത്തിനു മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ധേഹം.  
ഹസ്റത്ത് ഇബ്റാഹീം നബിയും കുടുംബവും ത്യാഗസന്നദ്ധതയുടെയും അർപ്പണബോധത്തിന്റെയും പാഠങ്ങൾ സ്വജീവിതത്തിലൂടെയാണ് നമുക്ക് പകർന്ന് തന്നത്. കഠിന പരീക്ഷണങ്ങളിലും പതറാതെ മുന്നോട്ടു നീങ്ങിയ അവരുടെ ജീവിത മാതൃക ആർജിച്ചെടുക്കാൻ നാം തയ്യാറാവണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരള ജനതക്കൊപ്പം പ്രാർത്ഥന കൊണ്ടും സാമ്പത്തിക സഹായം കൊണ്ടും നാം കൂടെ നിൽക്കണമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.

മലയാളികള്‍ക്കു പുറമെ ബംഗ്ലാദേശ്,  പാകിസ്ഥാൻ സ്വദേശികളുള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് ഇവിടെ നിസ്കാരത്തില്‍പങ്കെടുത്തത്. പെരുന്നാള്‍ നമസ്കാരത്തിനും ഖുത്ബക്കും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് നേത്രത്വം നൽകി,  നിസ്കാര ശേഷം പ്രളയദുരിതബാധിതകര്‍ക്കായി പ്രത്യേക പ്രാർത്ഥനയും നടന്നു. സമസ്ത ബഹ്‌റൈൻ ആക്ടിംങ് ജന.സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്,  കരീം ഉസ്താദ്, സഹീർ കാട്ടാമ്പള്ളി, ഷാഫി വേളം,   മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി  വായൊത്ത് അബ്ദുൽ റഹ്മാൻ,  നാസർ കാന്തപുരം, മുര്തസ,  ഇബ്രാഹിം,  സത്താർ,  സഹദ്,  താഹിർ, അസ്ഹറുദ്ധീൻ,  സലീം,  ഇമതിയാസ്,  ഷൌക്കത്ത് തുടങ്ങിയവർ നേത്രത്വം നൽകി. 

20 April 2024

Latest News