Sat , Jan 16 , 2021

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. | പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് അഭിനന്ദനങ്ങളുമായി പന്തളം പ്രവാസി ഫോറം. | ഒഐസിസി എറണാകുളം ജില്ലാ സാമിന്റെ കുടുംബത്തിന് ഉള്ള സഹായ ധനം കൈമാറി. | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഹിദ്ദ് ഏരിയ സമ്മേളനം നടന്നു. | പാക്ട് നടത്തിയ "വിസ്മയം 2020 " മുപ്പതിൽ പരം ടീം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ എന്റർടൈൻമെന്റ് കാണികളും മത്സരാര്ഥികളും ഒരുപോലെ ഉത്സാഹഭരിതരായി | സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിൻ്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്ന് ബഹ്‌റൈൻ കേരളീയ സമാജം | എസ് ഡി പി ഐ യുടെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ബഹ്‌റൈൻ പ്രവാസികളും | പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ ചെയർമാൻ കെ എം ഷെരീഫ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു | ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. | മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം "മാഫ് "ബഹ്റിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം . |

റിഥം ഹൗസ് എൽ. എൻ. വി യുവജനോത്സവം ഫൈനൽ മത്സരങ്ങൾ ഡിസംബർ 26 മുതൽ

മലയാള നാടക പ്രവർത്ത കരുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളും [LNV] ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് വിംഗും സംയുക്തമായി ലോകത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽസംഘടിപ്പിച്ച റിഥം ഹൗസ് - എൽ എൻ വി ഓൺലൈൻ സ്കൂൾ യുവജനോത്സവം, പ്രാഥമിക തല മത്സരങ്ങൾ പൂർത്തിയായി.ഒക്ടോബർ 18 ന് ശ്രീ. റസൂൽ പൂക്കുട്ടി, കവി ശ്രീ. വീരാൻ കുട്ടി, കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണപിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ച യുവജനോത്സവം
എൽ.പി., യു.പി, ഹൈ സ്കൂൾ, ഹയർ സക്കണ്ടറി വിഭാഗത്തിൽ, പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.മുപ്പതോളം വ്യക്തിഗത ഇനങ്ങൾ ഉൾപ്പെടുത്തിയ മത്സരത്തിൽ സർഗോത്സവം, നാട്യോത്സവം, സംഗീതോത്സവം, നൃത്തോത്സവം എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ മുപ്പതോളം മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.മാഹിയുൾപ്പെടെ കേരളത്തിൽ പതിനഞ്ച് സോണുകളിലും, ബഹ്‌റൈൻ ഉൾപ്പെടെ ജി.സി.സി രാജ്യങ്ങളിൽ ആറ് സോണുകളിലും മറ്റു രാജ്യങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരു സോണിലുമായി ആകെ ഇരുപത്തി രണ്ട് സോണുകളിൽ നിന്ന് 1600 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത ആദ്യ ഘട്ട മത്സരങ്ങളിൽ വിജയിച്ച ഒന്നാം സ്ഥാനക്കാർ ജനുവരി ആദ്യ വാരം ആരംഭിക്കുന്ന ഗ്രാൻ്റ് ഫൈനലിൽ മത്സരിക്കും.ഫൈനൽ മത്സരങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ച് തത്സമയം വിലയിരുത്തിയാകും വിജയികളെ നിർണയിക്കുക. മത്സര വിവരങ്ങളും വീഡിയകളും LNV ഫെയ്‌സ് ബുക്ക് പേജിലും യൂ ട്യൂബ് ചാനലിലും ലഭ്യമാണ്.ബഹ്റൈൻ കേരളീയ സമാജം അംഗം പി എൻ മോഹൻ രാജ് ചെയർമാനും മലയാള നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് ജനറൽ കൺവീനറും ഗിരീഷ് കാരാടി കൺവീനറുമായ എഴുപതംഗ സംഘാടക സമിതിയാണ് യുവജനോത്സവത്തിന് നേതൃത്വം നൽകുന്നത്.

16 January 2021

Latest News