Thu , Nov 07 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കായി മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നു.

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വേണ്ടി മെയ് ദിനത്തിൽ ഒരു മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നു. ഇന്ത്യൻ സ്‌കൂളിന്റെ എഴുപതാം  വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത്. പ്രവാസി സമൂഹത്തിൽ ജീവിത ശൈലിയുമായി ബന്ധപ്പെട്ട  ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു  സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധനാ ക്യാമ്പ് ബുധനാഴ്ച്ച  രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒരു മണിവരെ സ്‌കൂളിന്റെ ഇസ ടൌൺ ക്യാമ്പസിലാണ് നടക്കുക. യുനെസ്‌കോയുടെ ആരോഗ്യവും ക്ഷേമവും എന്ന ആശയത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ബഹറിനിലെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും. ഷിഫാ അൽ ജസീറ  മെഡിക്കൽ സെന്റർ ,മിഡിൽ ഈസ്റ് ഹോസ്പിറ്റൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, ബഹറിൻ സ്പെഷ്യലിസ്റ് ഹോസ്പിറ്റൽ, ആസ്റ്റർ ക്ലിനിക്, കിംസ് ബഹറിൻ മെഡിക്കൽ  സെന്റർ, അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ  എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യ വിദഗ്ധർ ക്യാമ്പിൽ സന്നിഹിതരായിരിക്കും. അടിയന്തര  സാഹചര്യത്തിൽ ശ്വാ സോച്വസം  നൽകുന്നതിനെ കുറിച്ചും വ്യായാമ മുറകളെ കുറിച്ചും പരിശീലന ക്‌ളാസുകൾ ഉണ്ടായിരിയ്ക്കും. കാർഡിയോളജി , ഗൈനക്കോളജി, ഇന്റേണൽ മെഡിസിൻ, ഡെര്മറ്റോളജി ,ഡന്റിസ്ട്രി ,സ്ട്രെസ് മാനേജ്‌മെന്റ് എന്നിവയിൽ വിദഗ്ധ ഡോക്ടർമാർ സേവനം നൽകും.ബി എം ഐ ,  ഇ സി ജി, പ്രമേഹം ,കൊളസ്‌ട്രോൾ തുടങ്ങിയവ പരിശാധനകൾ സൗജന്യമായി നൽകും. കൂടാതെ ആശുപത്രികൾ പ്രത്യേക ഓഫറുകളും നൽകുന്നതാണ് . ഇന്ത്യൻ സ്‌കൂളിലെ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും  അവരുടെ സഹോദരങ്ങളെയും  ഉദ്ദേശിച്ചാണ് മെഡിക്കൽ ക്യാമ്പ് ഒരുക്കുന്നത്. രക്ഷിതാക്കൾക്ക് താഴെ കൊടുത്ത ലിങ്കിൽ രജിസ്റ്റർ ചെയ്യാം. ഇന്ത്യൻ സ്‌കൂൾ മെഡിക്കൽ ക്യാമ്പ് ഒരു വൻ വിജയമാക്കാൻ ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് സ്‌കൂൾ അധികൃതർ അഭ്യർത്ഥിച്ചു. 

7 November 2024

Latest News