Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പാക്ട് സ്വപ്ന പദ്ധതി പ്രാബല്യത്തിൽ

Repoter: Jomon Kurisingal

പ്രളയകെടുതിയിൽ പെട്ട കേരളത്തിൻറെ പുനർനിർമാണത്തിനായി പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തീയേറ്ററിന്റെ ആഭിമുക്യത്തിൽ ബഹറിനിൽ, 2018 ഒക്ടോബർ അഞ്ചിന് സംഘടിപ്പിച്ച ആർട് ഫെസ്റ്റിൽ, പ്രളയത്തിൽ അകപ്പെട്ടു വീട് നഷ്ട്ടപെട്ട ഒരു പാലക്കാട്ടുകാരന്നു വീട് വച്ചുകൊടുക്കുക എന്ന പാക്‌ട്ൻറെ ധൗത്യം ഫാത്തിമ മൻസൂരി ഒരു വീടിൻ്റെ റെപ്ലിക്ക അനാവരണം ചെയ്തുകൊണ്ട് സംസാരിച്ചപ്പോൾ ഔഡിഎൻസായ്യെത്തിയ  ഓരോരുത്തരും പാക്‌ട്ൻറെ ഈ കർമത്തിൽ ഭാഗഭാക്കാവുമെന്നു പ്രതിജ്ഞ  എടുത്തുകൊണ്ടാണ് പിരിഞ്ഞുപോയത്.

അന്ന് മുതൽ കഴിഞ്ഞ 7 . 5  മാസങ്ങളായി പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റിയും കോർ  കമ്മിറ്റിയും പാക്‌ട് മെമ്പേഴ്സിന്റെയും  അഭിദയകാംഷികളുടെയും  സഹായ സഹകരണത്തോടെ ഒരു വീട് നിർമിക്കാൻ ആവശ്യമായ ഫണ്ട് സ്വരൂപിക്കാൻ നടത്തിയ ശ്രമം തികച്ചും വിജയകരമായിത്തീർന്നു.

പ്രോമിസ് ചെയ്തത് പോലെത്തന്നെ, 2019, 22 ഫെബ്രുവരിയിൽ തുടങ്ങിയ വീട് നിർമാണം 80 ദിവസങ്ങൾക്കുള്ളിൽ പൂർത്തീകരിച്ഛ് പാക്‌ട് തങ്ങളുടെ മിഷൻ സഫലീകരിച്ചു.

2019, മെയ്, പതിനെട്ടാം തിയതി, പാലക്കാട് സുന്ദരം കോളണിയിലുള്ള സുബ്രഹ്മണ്യന് വേണ്ടി നിർമിച്ച വീടിന്റെ താക്കോൽ ദാനം ബഹുമാനപെട്ട എം പി M B രാജേഷ്, പാലക്കാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രമീള ശശിധരൻ, വൈസ്  ചെയർമാന് കൃഷ്ണ കുമാർ , കൗൺസിലോർ ശ്രീമതി ഭാഗ്യം എന്നിവരും പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് കോർ കമ്മിറ്റി മെംബേർസ് എന്നിവരും ചേർന്ന് നൽകുകയുണ്ടായി.

ഇത് അഭിമാനനിമിഷങ്ങൾ എന്ന് പാക്‌ട് അഡ്മിൻ ടീം വാർത്താമാധ്യമംങ്ങളോട് പറഞ്ഞു. ഇനിയും ഇത്തരം മാധവസേവ പ്രവർത്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കും എന്ന് ടീം പാക്‌ട് അഭിപ്രായപ്പെട്ടു.

21 November 2024

Latest News