Tue , Apr 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐ വൈ സി സി "സ്വതന്ത്രദിന സ്‌മൃതി സംഗമം" സംഘടിപ്പിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 73 - മത് സ്വതന്ത്രദിന ആഘോഷത്തിന്റെ ഭാഗമായി "സ്വതന്ത്രദിന സ്‌മൃതി സംഗമം" സംഘടിപ്പിച്ചു.
ഗുദേബിയയിൽവച്ചുനടന്ന ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.
ബ്രിട്ടിഷുകാരുടെ അടിമത്വത്തിൽനിന്ന് നമുക്ക് സ്വതന്ത്രം ലഭിച്ചിട്ട് 73 വർഷം പിന്നിടുന്ന ഈ ദിനത്തിൽ ഇന്ത്യയുടെ സ്വതന്ത്രത്തിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ച സമരനായകരായ മഹാത്മാ ഗാന്ധിജി, സുബാഷ് ചന്ദ്രബോസ്‌, ജവഹലാൽ നെഹ്‌റു തുടങ്ങിയവരേയും ഇന്ത്യക്കുവേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെയും ചടങ്ങിൽ അനുസ്മരിച്ചു.
രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും  കാത്തുസൂക്ഷിക്കുവാൻ ഇന്ത്യൻ  നാഷണൽ കോൺഗ്രസ് എന്ന മഹത്തയ മതേതര പ്രസ്ഥാനത്തിന് മാത്രമേ സാധിക്കുവെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപെട്ടു.ദേശീയ പ്രിസിഡന്റ് ബ്ലസ്സൻ മാത്യു യോഗം ഉത്‌ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്ത് സ്വാഗതവും, ജോയിൻ ട്രെഷറർ മൂസാ കോട്ടക്കൽ നന്ദിയും പ്രകാശിപ്പിച്ചു.
 

23 April 2024

Latest News