Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഭൗമി

Repoter: ജോമോൻ കുരിശിങ്കൽ


ഇന്റർആഡ്‌സ്, റോയൽ ചാരിറ്റി ഓർഗനൈസേഷന്റെ രക്ഷകർതൃത്വത്തിൽ അവതരിപ്പിക്കുന്ന ഭൗമി എന്ന നൃത്തശില്പം നവംബർ 15 ന് ബഹ്‌റൈൻ കൾച്ചറൽ ഹാളിൽ വച്ച് വൈകുന്നേരം 7 മണിക്ക് അരങ്ങേറുന്നു. H.E. Dr. Musthafa Al Sayed ആണ് ഈ പരിപാടിയുടെ മുഖ്യ അതിഥി. കൂടാതെ Sree. Hareesh Sivaramakrishnan, കർണാടിക് റോക്ക് ബാൻട് "അഗം" ത്തിന്റെ ഗായകനാണ് വിശിഷ്ടാതിഥി.

രാമായണത്തിലെ കേന്ദ്രകഥാപാത്രമായ സീതയുടെ ജീവിതത്തെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയ ഭൗമിയുടെ ആശയവും സ്ക്രിപ്റ്റും പ്രീതി ശ്രീകുമാറിന്റേതാണ്. ഭൗമിയുടെ സംവിധാനം ശ്യാം രാമചന്ദ്രൻ, സഹസംവിധാനം നന്ദൻ വാര്യർ, കൊറിയോഗ്രാഫി വിപിൻ സി കൃഷ്ണ എന്നിവരാണ്. ബാലചന്ദ്രൻ കൊന്നക്കാട് ഭൗമിയുടെ സംഭാഷണം തയ്യാറാക്കിയിരുന്നു. സന്തോഷ് കടമ്പാട്ട് കൺവീനർ ആയ പരിപാടിയുടെ മുഖ്യരക്ഷാധികാരി ജ്യോതികുമാർ മേനോനാണ്. മുഹമ്മദ് മാട്ടൂലും വിപിൻ വത്സനും ആണ് ഭൗമിയുടെ ക്രീയറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ നൃത്തശില്പം ഇംഗ്ലീഷിലാണ് അവതരിപ്പിക്കുന്നത്. ഈ പരിപാടിയിലേക്ക് പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 32239488, 3334 9522 എന്ന നമ്പറിൽ ബന്ധപ്പെടുക

21 November 2024

Latest News