Fri , Jan 27 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമാജം വിമാന സർവ്വീസ് പതിനഞ്ചാമത്തെ വിമാനം ശനിയാഴ്ച രാവിലെ ,ഇനി നാലാം ഘട്ടം

ബഹറിൻ കേരളീയ സമാജത്തിൻ്റെ ചാർട്ടേഡ് വിമാന സർവ്വീസുകളിലെ മൂന്നാം ഘട്ടവും വിജയകരമായി നടപ്പിലാക്കാനായതായും ഈ ശ്രേണിയിലെ പതിനഞ്ചാമത് വിമാനം ഇന്ന് രാവിലെ (ശനി) കോഴിക്കോട്ടെക്ക് പുറപ്പെടുമെന്ന് സമാജം വാർത്താകുറിപ്പിൽ അറിയിച്ചു.
കോവിഡ് രോഗവ്യാപനത്തിൻ്റെ സാഹചര്യത്തിൽ സാബത്തീകവും  വിമാന സർവ്വീസുകളുടെ എണ്ണ കുറവ്വ്  കൊണ്ടും  നാട്ടിലെത്താൻ പ്രയാസപ്പെട്ട ബഹറിൻ പ്രവാസികൾക്ക്  ചാർട്ടർ വിമാന സർവ്വീസ് ആദ്യം പ്രഖ്യാപിച്ചതും സർവ്വീസ് നടത്തിയതും ബഹറിൻ കേരളീയ സമാജമായിരുന്നു. ഇതിനു ശേഷം ബഹറിനിലെ നിരവധി സംഘടനകളും വ്യക്തികളും ഈ മേഖലയിലേക്ക് കടന്നു വന്നു.ഇപ്പോഴും നാട്ടിൽ എത്തിചേരാനാഗ്രഹിക്കുന്ന ആളുകളുണ്ടെന്നും എന്നാൽ പഴയ പോലെ നാട് പിടിക്കാൻ വലിയ തിരക്ക് കൂട്ടൽ ഇപ്പോൾ പ്രകടമല്ലെന്നും ഏറ്റവും അത്യാവശ്യക്കാരായ മഹാഭൂരിപക്ഷവും നാട്ടിലെത്തി ചേർന്നതായും ഈ വിഷയത്തിൽ പ്രാഥമീകവും മാത്രകാപരവുമായ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർഥ്യം ഉണ്ടെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.നാലാം ഘട്ട യാത്രക്കാർക്ക് സമാജം എഫ് ബി പേജിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ ലഭ്യമാണെന്നും കൂടാതെസൗജന്യ യാത്രക്കാരുടെ എതാനും അപേക്ഷകൾ കൂടി ഇനിയും സ്വീകരിക്കാമെന്നും വിമാന സർവ്വീസുകൾക്ക് മലയാളി പൊതു സമൂഹം നൽകി വരുന്ന മികച്ച പ്രതികരണത്തിന് നന്ദി രേഖപ്പെടുത്തുന്നതായും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും പത്രകുറിപ്പിൽ പറഞ്ഞു.

27 January 2023

Latest News