Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈനിലെ മലയാളികൾക്ക് വേറിട്ട അനുഭവവും സന്തോഷവും പകർന്നു നൽകുന്ന ഒരു ദൃശ്യാവിഷ്കാരമായി പാക്‌ട് പൊന്നോണം 2019

Repoter: ജോമോൻ കുരിശിങ്കൽ

ബഹ്‌റൈനിലെ മലയാളികൾക്ക് വേറിട്ട അനുഭവവും സന്തോഷവും പകർന്നു നൽകുന്ന ഒരു ദൃശ്യാവിഷ്കാരമായി, “പൊന്നോണം 2019”, പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ്  ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്‌റൈൻ ),  സെപ്തംബർ ഇരുപത്തിഏഴിന് , ഇസ ടൌൺ ഇന്ത്യൻ  സ്കൂളിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ വെച്ച്നടത്തുകയുണ്ടായി.

 പൂർവാധികം ഭംഗിയായി “പൊന്നോണം 2019”, സദസ്സ് നിറഞ്ഞു കവിഞ്ഞ  കലാസ്വാദകരെയും സദ്യ ആസ്വാദകരെയും മുൻ നിർത്തി പാക്‌ട് ഓണപരിപാടികൾ നടത്തിയപ്പോൾ ആയിരത്തിൽപരം വരുന്ന മലയാളീ- ഇന്ത്യൻ-ഇന്റർനാഷണൽ കാണികൾ കയ്യടികളും ആർപ്പോ വിളികളും ആയി ഇന്ത്യൻ സ്കൂൾ അങ്കണം ഒരു ഉത്സവലഹരിയിലേക്കു എത്തിച്ചു. നാട്ടിൽ നിന്നും വരുത്തിയ പാചകവിദഗ്ദർ ഒരുക്കിയ സദ്യ തന്നെയായിരുന്നു ഹൈലൈറ്റ്

ICRF ചെയർമാൻ ശ്രീ അരുൾദാസ്, BKS പ്രസിഡന്റ് ശ്രീ രാധാ കൃഷ്ണ പിള്ള, ശ്രീ ബഷീർ അമ്പലായി, ബഹ്‌റൈനിലെ വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും പ്രതിനിധികൾ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രീ സ്റ്റാലിൻ ജോസഫ്,. ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ  പ്രിൻസ് നടരാജനടക്കമുള്ളവരും  അണി നിരന്ന സദസ്സ്  പൂക്കളത്തിന്റേയും നൃത്തനൃത്യങ്ങളുടെയും രുചിയേറുന്ന സദ്യയുടെയും  നിറവിൽ കുറച്ചു നേരം സ്വന്തം നാടിന്റെ ഓർമകളിലേക്ക് പോയി.എല്ലാ  പരിപാടികളുടെയും കൂടെ എന്നും പാക്‌ട് മറക്കാതെ ചെയ്യുന്ന  ചാരിറ്റി ഇപ്രാവശ്യം " സ്നേഹ" എന്ന ബഹ്‌റൈൻ ബേസ്ഡ് ഓർഫനേജിലെ കുട്ടികൾക്ക് വേണ്ടിയായിരുന്നു.. പാക്‌ട് ചാരിറ്റി വിങ് പ്രവർത്തകർ സ്നേഹയുടെ സാരഥി ശ്രീമതി കല്പന പട്ടേലിന് ചെക്ക് കൈമാറിയപ്പോൾ യാഥാർഥ്യമായത് പാകിന്റെ മോട്ടോയാണ്.കേരളത്തിന്റെ സംസകാരപരമ്പര്യം ഉയർത്തിപ്പിടിക്കുന്ന പരിപാടികൾ പാക്‌ട് ഇനിയും നടത്തണമെന്ന ആവശ്യവുമായിട്ടാണ് എല്ലാവരും ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നിന്നും പിരിഞ്ഞുപോയത്.

 

29 March 2024

Latest News