Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ ജനങ്ങള്‍ ബാധ്യസ്ഥര്‍

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ഇന്ത്യ നേടിയ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഏഴ് പതിറ്റാണ്ട് മുമ്പ് നമ്മുടെ പൂര്‍വീകര്‍ ജീവന്‍ വരെ നല്‍കി നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം എല്ലാ വിധ ഭീഷണികളില്‍ നിന്നും സംരക്ഷിക്കുന്നതിനും സുരക്ഷയോടെ എല്ലാവര്‍ക്കും തങ്ങളുടെ രാജ്യത്ത് ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ജനാധിപത്യവും മതേതരത്വവും നാനാത്വത്തില്‍ ഏകത്വവും ഇന്ത്യയുടെ ആത്മാവാണെന്നും ഭരണഘടന വിഭാവന ചെയ്യുന്ന അവകാശങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് കുറേക്കൂടി ആത്മാര്‍ഥമായ ശ്രമങ്ങള്‍ അനിവാര്യമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മത-^ജാതി-^വര്‍ഗ^-വര്‍ണ^ഭാഷാ വിവേചനങ്ങള്‍ക്കതീതമായി ഇന്ത്യക്കാര്‍ ഒന്നെന്ന വികാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഭരണാധികാരികള്‍ക്കും രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുകയും ചെയ്തു. 

 

21 November 2024

Latest News