Sat , Nov 23 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന്  "പവിഴദ്വീപിലെ കോഴിക്കോട്ടുകാർ"

കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അടക്കമുള്ള വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ പ്രയാസമനുഭവിക്കുന്ന പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്നു അഭ്യർത്ഥിച്ചുകൊണ്ട് 
"പവിഴദ്വീപിലെ കോഴിക്കോട്ടുകാർ" 
ഇന്ത്യൻ പ്രധാനമന്ത്രി ,കേരള മുഖ്യമന്ത്രി , വിദേശകാര്യ മന്ത്രി ,വിദേശകാര്യ സഹമന്ത്രി , കോഴിക്കോട് എം.പി എന്നിവർക്ക് ഇ മെയിൽ വഴി നിവേദനം അയച്ചു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പ്രവാസികൾ ഇന്ന് വളരെയേറെ പ്രയാസത്തിലാണെന്നും,
വിമാനയാത്ര വിലക്ക് കാരണം ദുരിതത്തിലായ മറ്റു രോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്നവർ, വിസിറ്റ് വിസയിൽ ജോലി അന്ന്വേഷിച്ചു വന്നവർ ,വിസാകാലാവധി കഴിഞ്ഞവർ , പ്രായമായവർ , തൊഴിൽ നഷ്ടപ്പെട്ടവർ ,ഗർഭിണികൾ , വിദ്യാർത്ഥികൾ , സ്ത്രീകൾ എന്നിവർ ക്ക് പ്രഥമ പരിഗണന നൽകിക്കൊണ്ട്
ഇവരെ അടിയന്തിരമായി നാട്ടിൽ എത്തിക്കുവാൻ കേന്ദ്ര സർക്കാർ മനുഷ്യത്വ പരമായ നടപടികൾ സ്വീകരിക്കണമെന്നും
" പവിഴദ്വീപിലെ കോഴിക്കോട്ടുകാർ "എക്സിക്യൂട്ടീവ് കമ്മിറ്റി അയച്ച നിവേദനത്തിൽ സൂചിപ്പിച്ചു.

23 November 2024

Latest News