Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ആഘോഷങ്ങൾക്ക് മങ്ങലേൽക്കാതിരിക്കട്ടെ.വെൽകെയർ കൂടെയുണ്ട്

കോവിഡ് ഭീഷണി അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന പ്രവാസികളുടെ ആഘോഷങ്ങളിൽ പട്ടിണിയുടെ നിഴൽ വീഴാതിരിക്കാൻ സോഷ്യൽ വെൽഫെയർ അസോസിയേഷന്‍ ജനസേവന വിഭാഗമായ വെൽകെയർ പെരുന്നാൾ സന്തോഷങ്ങൾ എല്ലാവരുടെതുമാക്കാൻ ഈദ് സൗഹൃദ കിറ്റുകളൊരുക്കുന്നു. അടുപ്പം കുറഞ്ഞാലും അടുപ്പുകള്‍ പുകയണം എന്ന പേരിൽ നാനൂറോളം കുടുംബങ്ങള്‍ക്കും മൂവായിരത്തോളം ഗാർഹിക ഗാർഹികേതര തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റുകളും ജീവൻ രക്ഷാ ഔഷധങ്ങളും എത്തിച്ചു കൊടുത്തുകൊണ്ട് ആശ്വാസം പകരുന്ന വെൽകെയർ, പെരുന്നാളിന് പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഈദ് സൗഹൃദ കിറ്റുകൾ ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ എയർ ടിക്കറ്റിന് പ്രയാസപ്പെട്ട 53 പ്രവാസികൾക്ക് യാത്രാ ടിക്കറ്റുകളും സുമനസ്സുകളുടെ സഹായത്തോടെ നൽകാൻ ഈ കാലയളവിൽ  വെൽകെയറിന് സാധിച്ചു.
വെൽകെയർ ഒരുക്കുന്ന ഈദ് സൗഹൃദ കിറ്റുകളിൽ പങ്കാളികളാവാൻ താല്പര്യമുള്ളവർക്ക് ടീം വെൽകെയറുമായ് ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യല്‍ വെൽഫെയർ അസോസിയേഷന്‍ പ്രസിഡന്‍റ ബദറുദ്ദീൻ പൂവാർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 36710698 | 33935588 എന്നീ നമ്പറുകളിൾ ബന്ധപ്പെടാവുന്നതാണ്.

5 April 2025

Latest News