Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗർഭിണികൾക്കും,ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും മുൻഗണന നൽകണം ഐ വൈ സി സി ബഹ്‌റൈൻ

കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നവരിൽ മുന്ഗണന ലഭിക്കേണ്ടത് ഗർഭിണികൾക്കും,ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ആയിരിക്കണം എന്ന് ഐ വൈ സി സി ബഹ്‌റൈൻ ആവശ്യപ്പെട്ടു. നാട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റിൽ അനർഹർ ഇടം പിടിക്കുന്നതായി അറിയുവാൻ സാധിച്ചു.വിസിറ്റിംഗ് വിസയും ,തൊഴിൽ വിസയും സൗജന്യമായി ബഹ്‌റൈൻ സർക്കാർ പുതുക്കി കൊടുക്കുന്ന സാഹചര്യത്തിൽ ആദ്യ പരിഗണന ലഭിക്കേണ്ടത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കും ,ഗര്ഭിണികൾക്കുമാണ്. അർഹരായ പ്രവാസികൾ പേര് രജിസ്റ്റർ ചെയ്ത് എംബസ്സിയുടെ വിളിയും പ്രതീക്ഷിച്ചിരിക്കുന്ന സാഹചര്യത്തിൽ അനർഹർ പട്ടികയിൽ ഇടം പിടിച്ച് യാത്ര ചെയ്യുന്നത് അംഗീകരിക്കുവാൻ സാധിക്കില്ല.ഗുരുതര അസുഖങ്ങൾ ഉള്ളവർക്കും,അടിയന്തര ശസ്ത്രക്രിയ ഉൾപ്പടെ വേണ്ടവർക്കും പരിഗണന ലഭിക്കണം.ഈ പ്രത്യേക സാഹചര്യത്തിൽ മറ്റ് രോഗങ്ങൾക്കും ശാസ്ത്രിക്രിയ ആവശ്യമുള്ളവർക്കും ആശുപത്രികളിൽ പരിഗണന ലഭിക്കുന്നില്ല.അതുകൊണ്ട് തന്നെ കോവിഡ് രാജ്യത്ത് സ്ഥിതീകരിച്ചതിന് ശേഷം നിരവധി പ്രവാസികളാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരണപെട്ടത്.നാട്ടിലേക്ക് പോകുന്നവരുടെ ലിസ്റ്റ് പബ്ലിഷ് ചെയ്യുവാൻ തെയ്യാറാകണം എന്നും ഐ വൈ സി സി പ്രസിഡന്റ് അനസ് റഹീം,സെക്രട്ടറി എബിയോൺ അഗസ്റ്റിൻ,ട്രഷർ നിധീഷ് ചന്ദ്രൻ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.

21 November 2024

Latest News