Sat , Apr 05 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കോവിഡ് പരിശോധന - ഒഐസിസി ഹൈകോടതിയിലേക്ക്

കോവിഡ് ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപെട്ട ആളുകൾ, ഗർഭിണികൾ, ഉപരി പഠനത്തിന് നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ, വിസിറ്റിംഗ് വിസയിൽ എത്തിയ ആളുകൾ തുടങ്ങി കഴിഞ്ഞ മൂന്ന് മാസമായി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അവസരം നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ബഹ്‌റൈൻ ഒഐസിസി കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുന്നതിന് തീരുമാനിച്ചതായി ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.നിലവിൽ ഇന്ത്യൻ പാസ്പോർട്ട്‌ ഉള്ള ആർക്കും ഇന്ത്യയിലെ എയർപോർട്ടിലേക്ക് യാത്ര ചെയ്യുവാൻ അവകാശം ഉണ്ട്. പകർച്ച വ്യാധികൾ ഉള്ള ആളുകളെ നിലവിലെ അവസ്ഥയിൽ ഒരു രാജ്യവും എയർപോർട്ടിൽകൂടി യാത്ര ചെയ്യുവാൻ അനുമതി നൽകുന്നില്ല. തെർമൽ സ്കാനിങ്ങിൽ സംശയം ഉണ്ടെങ്കിൽ യാത്ര നിഷേധിക്കുകയാണ് ചെയ്യുന്നത്. പരമാവധി പ്രവാസികളെ നാട്ടിൽ എത്തിക്കാതിരിക്കാൻ ആണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പ്രമുഖ അഭിഭാഷകനും കെ പി സി സി ജനറൽ സെക്രട്ടറിയുമായ ഡോ. മാത്യു കുഴൽനാടൻ ഒഐസിസി ക്ക് വേണ്ടി ഹർജി ഫയൽ ചെയ്യും.ഒഐസിസി ക്ക് വേണ്ടി പ്രസിഡന്റ്‌ ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

5 April 2025

Latest News