Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മൈത്രി സോഷ്യല്‍ അസോസിയേഷന്‍ “അഹ്-ലന്‍ റമദാന്‍” പരിപാടി സംഘടിപ്പിച്ചു.

റമദാന് മുന്നോടിയായി ആത്മീയവും ഭൗതികവുമായ തയാറെടുപ്പിന് പ്രേരണ നൽകുന്നതിന് മൈത്രി സോഷ്യല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്കും സഹകാരികള്‍ക്കുമായി “അഹ് ലൻ റമദാന്‍” പരിപാടി ഉമ്മുൽഹസം ബാങ്കോക് ഹാളിൽ സംഘടിപ്പിച്ചു. ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫിസിഷ്യൻ ഡോ. ഷംനാദ് സംഗമം ഉദ്ഘാടനം  നിര്‍വഹിച്ചു .ഡോ. നജീബ് (ശിഫ അൽജസീറ) റമദാനിലെ  ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സ്‌ നടത്തി. റമദാനിൽ നോമ്പുകാരൻറെ ആഹാര ക്രമവും പ്രമേഹം, രക്ത സമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സദസ്യരുടെ  സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. RSC ചെയർമാൻ അബ്ദുൽ റഹീം സഖാഫി 'നോമ്പിൻറെ ആത്മീയത' എന്ന വിഷയം അവതരിപ്പിച്ചു. നോമ്പിന്റെ പ്രാധാന്യം, അതുമൂലം സാധ്യമാകേണ്ട ആത്മീയ ഉന്നതി തുടങ്ങിയവയെ കുറിച്ച് അദ്ദഹം വിശദമാക്കി.
സഈദ് റമദാൻ നദ് വി റമദാൻ സന്ദേശം നൽകി. നിസാർ  കൊല്ലം സാഹോദര്യം മൈത്രിയിലുടെ എന്ന വിഷയത്തെ പറ്റി സദസ്സിനെ ഉദ്ബോധിപ്പിച്ചു. പ്രസിഡണ്ട്‌ ഷിബു  പത്തനംതിട്ട  അധ്യക്ഷനായിരുന്നു മൈത്രിയുടെ പ്രവർത്തനത്തെ കുറിച്ച് വിവരണം നൽകി  സെക്രട്ടറി അബ്ദുൽ വഹാബ്  സ്വാഗതവും മൈത്രിയുടെ ലക്ഷ്യത്തെ കുറിച്ചും സംസാരിച്ചു .മുസ്‌തഫ സുനിൽ പരിപാടി നിയന്ദ്രിച്ചു   ട്രഷറര്‍ നൗഷാദ് നന്ദിയും പ്രകാശിപ്പിച്ചു. പ്രിവിലേജ് കാർഡും അതിന്റെ  പ്രയോജനത്തെ  കുറിച്ച് സഹൽ കിംസ് സംസാരിച്ചു അതിന്റ അദ്യ കോപ്പി നിസാർ കൊല്ലം ഏറ്റുവാങ്ങി .
നിസാർ സഖാഫി, ഡോ  അബ്ദുൽ റഹ്മാൻ ജാഫർ, ബാദുഷ ,സിബിൻ സലീം  എന്നിവർ ആശംസകൾ പറഞ്ഞു കഴിഞ്ഞ 10 വർഷമായി നാട്ടിൽ പോകാതിരുന്ന   കൊല്ലം സ്വദേശി സുലൈമാന് മൈത്രിയുടെ അദ്യ  ചെറിയ സഹായം 25000 രൂപ നൽകുമെന്ന്   ചടങ്ങിൽ പ്രഖ്യാപിച്ചു  .റഹീം ഇടക്കുളങ്ങര, ധനജീബ് സലാം , നവാസ്  കുണ്ടറ ,അബ്ദുൽ ബാരി, അൻസർ ,ഷിഹാബുദീൻ ,നബീൽ ഫിറോസ് ,  അനസ് റഹീം , ഷെമീർ   തുടങ്ങിയവര്‍ പരിപാടിക്ക്  നേതൃതം നല്‍കി.

14 October 2024

Latest News