Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മുഹറഖ് മലയാളി സമാജം വിഷു ഈസ്റ്റർ ആഘോഷം പൊൻ‌ കണി സീസൺ 2 സംഘടിപ്പിച്ചു

മുഹറഖ് മലയാളി സമാജം ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു ഈസ്റ്റർ ആഘോഷവും മെയ് ദിനാഘോഷവും വിപുലമായി സംഘടിപ്പിച്ചു, മുഹറഖ് അൽമാസ് ഹാളിൽ സദ്യയോട് കൂടി ആയിരുന്നു ആഘോഷം, ആരവം നാടൻ പാട്ട് സംഗത്തിന്റെ നാടൻ പാട്ടുകൾ പരിപാടിക്ക് കൊഴുപ്പേകി, കൂടാതെ എം എം എസ്‌ സർഗ്ഗവേദി, എം എം എസ്‌ മഞ്ചാടി ബാലവേദി എന്നിവയുടെ കലാകാരന്മാർ അവതരിപ്പിച്ച പരിപാടികളും വനിതാ വിംഗ് ആഭിമുഖ്യത്തിൽ വിവിധ ഗെയിംസുകളും ഉണ്ടായിരുന്നു, എം എം എസ്‌ പ്രസിഡന്റ് അനസ് റഹിം അധ്യക്ഷനായ ഉദ്ഘാടന ചടങിൽ സെക്രട്ടറി സുജ ആനന്ദ് സ്വാഗതം ആശംസിച്ചു, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും എം എം എസ്‌ രക്ഷാധികാരിയുമായ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, ഗൾഫ് മാദ്ധ്യമം ബ്യൂറോ ചീഫ് മുഹമ്മദ് ഷമീർ മുഖ്യാതിധി ആയിരുന്നു, എം എം എസ്‌ ഉപദേശക സമിതിയംഗം മുഹമ്മദ് റഫീക്ക് , സയ്യിദ് റഹുമാൻ നദ്വി എന്നിവർ ആശംസകൾ അർപ്പിച്ചു, എം എം എസ്‌ ട്രഷറർ പ്രമോദ് കുമാർ നന്ദി പറഞ്ഞു.

22 October 2024

Latest News