Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സമാജം മരണാനന്തര ധനസഹായം നൽകി

കോവിഡ് രോഗം ബാധിച്ച് ബഹറിനിൽ മരണപ്പെടുന്ന  നിർധനരായ മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം പ്രഖ്യാപിച്ച ധനസഹായം എം.പി. രാജൻ്റെ കുടുംബത്തിന് കൈമാറി.ബഹറിൻ കേരളീയ സമാജം നൽകിയ ഒരു ലക്ഷം രൂപയുടെ ധനസഹായം കല്യാശ്ശേരി എം.എൽ, എ  പരേതൻ്റെ വീട്ടിലെത്തി  നൽകിയതെന്ന് ബഹറിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള അറിയിച്ചു.ബഹറിനിൽ ജോലി ചെയ്തുവരുന്ന കോവിഡ് രോഗബാധിതരായി മരണപ്പെടുന്ന സഹായത്തിന് അർഹരായ കുടുംബങ്ങൾക്കാണ് ഇതുവരെ സഹായം നൽകിയതെന്നും പി.വി. രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.സുമനസ്സുകളായ വ്യക്തികളുടെ സഹകരണം കൊണ്ടാണ് ഇത്തരത്തിലുള്ള ധനസഹായങ്ങൾ നിർവഹിക്കുന്നതെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

26 April 2024

Latest News