ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ലോകത്തിലെ ചരിത്ര വനിതയും ഭാരതത്തിന്റെ അഭിമാനവുമായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്തിഅഞ്ചാമത് ചരമ സെമിനാറും ഡോക്യുമെന്റ്റിയും ജുഫയിർ അവന്യൂസൂട്ടിൽ നിറഞ്ഞ സദസ്സിൽ നടന്നു
Repoter: Jomon Kurisingal
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ലോകത്തിലെ ചരിത്ര വനിതയും ഭാരതത്തിന്റെ അഭിമാനവുമായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുപ്പത്തിഅഞ്ചാമത് ചരമ സെമിനാറും ഡോക്യുമെന്റ്റിയും ജുഫയിർ അവന്യൂസൂട്ടിൽ നിറഞ്ഞ സദസ്സിൽ നടന്നു.... ദേശീയ ഗാനത്തോടെ തുടക്കമിട്ട ചടങ്ങിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിന് ശേഷം മൗനപ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ ഇന്ദിരാജികുമുന്നിൽ പുഷ്പാർച്ചന നടന്നു.... നിയുക്ത ഐഒസി പ്രസിഡന്റ് ശ്രീ മുഹമ്മത് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഐഒസി ഭാരവാഹികളെ പരിചയപ്പെടുത്തുകയും തുടർന്ന് നടന്ന അദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ഇന്ദിരാഗാന്ധിയുടെ ഭരണനൈപുണ്യവും മഹത്തരവും സദസ്സിനെ ഉണർത്തുകയും ചെയ്തു....
വൈസ് പ്രസിഡന്റ് ശ്രീ സോവിച്ചൻ ചെന്നാട്ടുശ്ശേരി സദസ്സ് നിയന്ത്രിക്കുകയും ആ മുഖപ്രസംഗവും തുടർന്ന് ജനറൽ സെക്രട്ടറി ശ്രീ ഖുർഷിദ് ആലം സദസ്സിനെ സ്വാഗതം ചെയ്ത് സംസാരിച്ചു.മുഖ്യ പ്രഭാഷണം നടത്തിയ വൈസ് പ്രസിഡന്റ് ശ്രീ രാജു കല്ലുപുറം കാലഘട്ടത്തിന്റെ തീരാ നഷ്ടമാണ് ഇന്ദിരാജി യുടെ മരണം ഭാരതത്തിന് സമ്മാനിച്ചത് എന്നും ഭാരതത്തിന്റെ യശസ്സ് ഉയർത്തിയ ഇന്ദിരാജി എന്നും സ്മരിക്കപ്പെടും എന്നും മുഖ്യ പ്രഭാഷണത്തിൽ വിവരിച്ചു...
തുടർന്ന് നടന്ന അനുസ്മരണ പ്രഭാഷണത്തിൽ സെക്രട്ടറി ആസ്റ്റിൻ സന്തോഷ്. സെക്രട്ടറിഅർഷദ് ഖാൻ.ജനറൽ സെക്രട്ടറി ബഷീർ അമ്പലായി.ഒഐസിസി ഭാരവാഹികൾ വിവിധ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാരവാഹികൾ വിവിധ സംസ്ഥാനങ്ങളായ കർണാടക.ഉത്തർ പ്രദേശ്.മഹാരാഷട്ര. ഡൽഹി. ഗുജറാത്ത്.ബംഗാൾ. ഒറീസ്സ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത് സംസാരിച്ചു....ഇന്ത്യൻ ഓവർസീസ് ഭാരവാഹികളെ ആശംസിച്ചവർക്കും അനുസ്മരണചടങ്ങ് ധന്യമാക്കിയവർക്കും മാധ്യമപ്രവർത്തകർക്കും ചടങ്ങ് മഹത്തരമാക്കിയവർക്കും സെക്രട്ടറി ശ്രീ ജയ്ഫർ മൈതാനി നന്ദി രേഖപ്പെടുത്തി......
14 September 2024