Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അണ്ടർ 16 രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി മാൻ ഓഫ് ദ മാച്ച്

Repoter: Jomon Kurisingal

ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വെസ്റ്റേൺ റീജിയൻ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ഹാനിയേൽ ആസിർ റോബർട്ട് മാൻ ഓഫ് ദ മാച്ച് അവാർഡ് നേടി.  ബഹ്‌റൈൻ അണ്ടർ 16 ടീം അംഗമായ ഹാനിയേൽ,  സൗദി അറേബ്യക്ക് എതിരായ മത്സരത്തിലാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. ഒക്ടോബർ 23 ന് മസ്‌കറ്റിൽ വെച്ചായിരുന്നു മത്സരം.   ഈ മത്സരത്തിൽ ഹാനിയേൽ  7 ഓവറിൽ വെറും 16 റൺസിന് 5  വിക്കറ്റുകൾ നേടിയാണ് മാൻ ഓഫ് ദി മാച്ചായത്. ഇന്ത്യൻ സ്‌കൂൾ  പത്താം  ക്ലാസ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ.   ആറാം ക്ലാസ് മുതൽ ക്രിക്കറ്റിൽ സജീവമായി പങ്കെടുക്കുന്നു. നേരത്തെ  ഇന്ത്യൻ സ്‌കൂൾ അണ്ടർ 12,14,15 ക്രിക്കറ്റ്  ടീമിൽ അംഗമായിരുന്നു. മികവിന്റെ അടിസ്ഥാനത്തിൽ ഈ വര്ഷം  ഇന്ത്യൻ സ്‌കൂൾ അണ്ടർ 19   ടീമിലേക്കും  ഹാനിയേൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് .  ഹാനിയൽ റോബർട്ടിന് പുറമെ ഓപ്പണിംഗ് ബാറ്റ്സ്മാൻ കം വിക്കറ്റ് കീപ്പർ ഓം ഉമേഷ് ചന്ദ്രയും അണ്ടർ 16 ബഹ്‌റൈൻ ദേശീയ ടീമിലുണ്ട്. ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഓം ഉമേഷ് ചന്ദ്ര. ഈ  ടൂർണമെന്റിൽ ബഹ്‌റൈൻ  ടീമിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടിയത് ഹാനിയേൽ ആണ്.   മൂന്നു  മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് നേടിയിട്ടുണ്ട്. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് എം എൻ. മുഹമ്മദ് ഖുർഷിദ് ആലം, സജി മങ്ങാട് ,പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ മികച്ച നേട്ടം കൈവരിച്ച ക്രിക്കറ് ടീം അംഗങ്ങളെയും പരിശീലകനായ മുകുന്ദ വാര്യരെയും അഭിനന്ദിച്ചു.  

29 March 2024

Latest News