Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഐസിആര്എഫ് തൊഴിലാളി ദിനം

Repoter: ജോമോൻ കുരിശിങ്കൽ

ഐസിആര്എഫ് തൊഴിലാളി ദിനം - സമ്മർ ഫെസ്റ്റ് 2019 എന്ന പേരിൽ താഴ്ന്ന വരുമാനക്കാര്ക്ക് വേണ്ടി ഒരു പരിപാടി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) സംഘടിപ്പിക്കുന്നു . ഈ പരിപാടി 2019 ജൂൺ 28 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിക്ക് ഇന്ത്യൻ ക്ലബ്ബ് അങ്കണത്തിൽ വെച്ച് നടക്കും.

ആഘോഷങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുവാനും, താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ആനന്ദം നൽകുവാനും ഉതകുന്ന സാഹചര്യം ഉണ്ടാക്കുവാനും അതോടൊപ്പം, സമൂഹത്തിന്റെ ഉള്ളിൽ ലഭ്യമായ സപ്പോർട്ട് സംവിധാനങ്ങളെക്കുറിച്ച് അവർക്കു ബോധ്യം ഉണ്ടാക്കുവാനും ബോധവൽക്കരിക്കുവാനും കൂടിയാണ് ഐ സി ആർ എഫ് ഈ ഒരു പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. വടം വലി, റണ്ണിംഗ് റേസ്, സാക്ക് റേസ്, കരോക്കെ സിംഗിംഗ്, സ്പോട്ട് ക്വിസ്, സിനിമാറ്റിക്ക് നൃത്തം എന്നീ കലാപരിപാടികൾക്ക് ശേഷം എല്ലാവര്ക്കും ഭക്ഷണവും കൊടുക്കുന്നതുമായിരിക്കും.

മേൽപറഞ്ഞ വിനോദത്തിനു പുറമേ, ഓരോ പങ്കാളിയ്ക്കും സമ്മാനവും വിജയികൾക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഇതിനായി സുധീർ തിരുനിലത്തു, സുബൈർ കണ്ണൂർ എന്നിവരെ ജനറൽ കൺവീനർമാരായും, നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, രാകേഷ് ശർമ്മ, ജവാദ് പാഷ, മുരളികൃഷ്ണൻ, കെ.ടി. സലിം, ശിവകുമാർ എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. ഇവർ മറ്റ് ഐസിആർഎഫ് അംഗങ്ങളോടൊപ്പം ഇന്നലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഏറ്റവും ഉചിതവും വർണശബളവുമായ രീതിയിൽ ഈ പരിപാടി നടപ്പാക്കാനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമാകാനും കൂടുതൽ വിവരങ്ങൾക്കും ICRF- ലെ അംഗങ്ങളായ സുധീർ തിരുനിലത്തിനെ 39461746 അല്ലെങ്കിൽ സുബൈർ കണ്ണൂരിനെ 39682974 വിളിക്കുക.

ബഹ്റൈനിൽ ഇന്ത്യൻ തൊഴിലാളികളുടെ പൊതുവായ ക്ഷേമത്തിനായി ബഹ്റിനിലെ ഇന്ത്യൻ അംബാസിഡർക്ക് കീഴിൽ പ്രവർത്തിക്കുന്ന, 1999 ൽ സ്ഥാപിതമായ സർക്കാരിതര, ലാഭേച്ഛയില്ലാത്ത സംഘടനയാണ് ഐസിആർഎഫ്. ബഹ്റൈനിൽ ഇന്ത്യൻ സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗത്തിന് സഹായം നൽകുക എന്നതാണ് ഐ സി ആർ എഫ് ന്റെ ലക്ഷ്യം. ഇതിൽ ലീഗൽ എയിഡ്, എമർജൻസി സഹായം, കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, മെഡിക്കൽ സഹായം, കൌൺസലിംഗ് തുടങ്ങിയവ ഉൾപ്പെടുന്നു.

14 September 2024

Latest News