Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒഐസിസി ഗ്ലോബൽ കമ്മിറ്റി യൂത്ത് കെയർലേക്ക് 5 ടിക്കറ്റുകൾ നൽകും രാജു കല്ലുംപുറം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ MLAയുടെ യൂത്ത് കെയറിന്റെ ഭാഗമായി പ്രവാസികൾക്ക് നാട്ടിലെത്താൻ ടിക്കറ്റിനു ബുദ്ദിമുട്ടുന്നവർക്ക്‌ സഹായമായി പ്രഖ്യാപിച്ച "കെയർ വിങ്‌സ്" പദ്ധതിയിലേക്ക് ഒഐസിസി ഗ്ലോബൽ കമ്മിറ്റി ആദ്യഘട്ടമായി ബഹ്‌റൈനിൽ 5 ടിക്കറ്റ് നൽകുമെന്ന് ഒഐസിസി ഗ്ലോബൽ കമ്മറ്റി ജന:സെക്രട്ടറി രാജു കല്ലുംപുറം അറിയിച്ചു..അതിൽ ആദ്യ രണ്ടു ടിക്കറ്റ് പത്തനം തിട്ട സ്വദേശിനിയായ 3 മാസത്തോളമായി ജോലി നഷ്ടപെട്ട മിനി ബാബു തിരുവനന്തപുരം സ്വദേശി അനിൽ പാറശ്ശാല എന്നിവർക്ക് നൽകി..കഴിഞ്ഞ 28ന് ബഹറിനിൽ നിന്നും കൊച്ചിയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ്സ്ൽ ഇവർ നാട്ടിലെത്തി..ബാക്കിയുള്ള 3 ടിക്കറ്റുകൾ എംബസ്സിയുടെ ലിസ്റ്റിൽ നിന്നും അർഹരായ ആളുകളെ കണ്ടെത്തി അടുത്ത ദിവസങ്ങളിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു..മറ്റു ജിസിസി രാജ്യങ്ങളിലും ഈ രീതിയിൽ യൂത്ത് കെയറുമായി സഹകരിച്ചു ഒഐസിസി ഗ്ലോബൽ കമ്മറ്റി ടിക്കറ്റുകൾ നൽകുന്നുണ്ടെന്നും അതിന്റെ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചു വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു...
ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ഭാരവാഹികളായ ബോബി പാറയിൽ ,ജവാദ് വക്കം,മനു മാത്യു,ഷാജി തങ്കച്ചൻ,ഒഐസിസി യൂത്ത് വിങ് പ്രസിഡെന്റ് ഇബ്രാഹിം അദ്ഹം,സെക്രട്ടറി നിസാർ കുന്നം കുളത്തിങ്ങൽ, തുടങ്ങിയവർ സംബന്ധിച്ചു

20 April 2024

Latest News