Sat , Sep 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യൻ സ്കൂൾ സംസ്കൃത ദിനം ആഘോഷിച്ചു

ഇന്ത്യൻ സ്‌കൂൾ  ഈ വര്‍ഷത്തെ സംസ്കൃത ദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ഭാഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംസ്‌കൃതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ  വിദ്യാർത്ഥികൾ ക്ലാസിക്‌ ഭാഷയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
ഒരു പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. മിഡിൽ സെക്ഷനിലെയും സീനിയർ സെക്ഷനിലെയും വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. നാരായണീയം, ഭഗവദ്ഗീത എന്നിവ  അവർ പാരായണം ചെയ്തു. സംസ്കൃത ഗാനങ്ങൾ, കഥകൾ, പോസ്റ്ററുകൾ എന്നിവ വിദ്യാർത്ഥികൾ ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നു. സംഘ ഗാനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മികച്ച  പ്രകടനം വളരെ പ്രശംസനീയമായിരുന്നു. സംസ്കൃത അധ്യാപിക മമത മോഹനൻ പരിപാടി ഏകോപിപ്പിച്ചു. മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസൻ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ എല്ലാ പരിപാടികളും സുഗമമായി ഓൺലൈനിൽ നടന്നു.  സ്‌കൂൾ അധികൃതരുടെ യും   എക്സിക്യട്ടീവ് കമ്മിറ്റിയുടെയും  വലിയ പിന്തുണയും പ്രോത്സാഹനവും ആഘോഷത്തെ മികവുറ്റതാക്കി.ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ തന്റെ  സന്ദേശത്തിൽ ക്ലാസിക്‌ ഭാഷയായ സംസ്കൃതം   ഇന്ത്യൻ നാഗരികതയുടെയും സംസ്കാരത്തിൻറെയും പ്രതിഫലനമാണെന്നു  പറഞ്ഞു.ലോകത്തിലെ പ്രാചീനമായ ഭാഷകളിൽ ഒന്നായ  സംസ്കൃതം  ഇന്ത്യൻ സംസ്കാരത്തിന് മുതല്ക്കൂട്ടാണെന്നു ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു.ക്ലാസിക്‌  ഭാഷകളിലൊന്നായ സംസ്‌കൃതത്തിന്റെ പ്രാധാന്യം ആവർത്തിച്ചുകൊണ്ട് സംസ്കൃത ദിനം സംഘടിപ്പിക്കുന്നതിൽ അധ്യാപകരുടെ വലിയ ശ്രമങ്ങളെ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി  അഭിനന്ദിച്ചു.

14 September 2024

Latest News