Sun , Jun 07 , 2020

ഓൺലൈൻ നാടക സംവാദം - സമാജം ഫേസ്ബുക്‌ പേജ് ലൈവിൽ.... | വിമാന സര്‍വിസ് കുറയ്ക്കണമെന്ന നിര്‍ദേശം: സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി | ഹൃസ്വചിത്രം ജാൻ‌വി പ്രദർശനത്തിന് എത്തുന്നു | ബഹ്‌റൈൻ നവകേരള മുഖ്യമന്ത്രിക്കു നിവേദനം നൽകി | ഒഐസിസി ഗ്ലോബൽ കമ്മിറ്റി യൂത്ത് കെയർലേക്ക് 5 ടിക്കറ്റുകൾ നൽകും രാജു കല്ലുംപുറം | ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (IOC) ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 pp കിറ്റുകൾ വിതരണം ചെയ്തു | സമാജം ചാർട്ടേർഡ് വിമാനത്തിന് മികച്ച പ്രതികരണം | ബഹറൈൻ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ കൈതാങ്ങ് | ബഹറിൻ നവകേരള ഇന്ത്യൻ ക്ലബ്ബിന് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. | പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം |

സൗജന്യ മെഡിക്കൽ ക്യാമ്പുമായി ബഹ്‌റൈൻ പാടൂർ അസ്സോസിയേഷൻ (ബാപ്പ )

ബഹ്‌റൈനിലെ പാടൂർ കൂട്ടായ്മ 'ബാപ്പ' യുടെ ആറാം വാർഷികത്തോടനുബന്ധിച്ചു അൽ ഹിലാൽഹോസ്പിറ്റലുമായി ചേർന്ന് ഏപ്രിൽ 19.വെള്ളിയാഴ്ച രാവിലെ 8.മുതൽ 1.മണി വരെ അൽ ഹിലാൽ അദ്‌ലിയബ്രാഞ്ചിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ്‌  നടത്തുന്നു വെന്ന് ബാപ്പ ഭാരവാഹികൾ വാർത്ത‍ സമ്മേളനത്തിൽഅറിയിച്ചു.
രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ, ലിവർ സ്ക്രീനിംഗ്, കിഡ്നി സ്ക്രീനിംഗ്, കൂടാതെ കാർഡിയോളജി,ന്യൂറോളജി, യൂറോളജി, ഗ്യാസ്‌ട്രോഎൻഡ്രോളജി, ഡന്റൽ, പീഡിയാട്രിക്, ഗൈനക്കോളജി, ഒപ്താൽമോളജി,ഇ.ൻ.ടി. തുടങ്ങിയ കൺസൾട്ടേഷനും ,ബ്ലഡ്‌ റിസൾട്ട് കാണിക്കുവാൻ ഫ്രീകൺസൾട്ടേഷനും സ്ത്രീകള്ക്കുംകുട്ടികൾക്കും  അടക്കം വിപുലമായ  സൗകര്യങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്. 
പലവിധത്തിലുമുള്ള  അസുഖങ്ങൾ കാരണവും  ജീവിത ശൈലീ രോഗങ്ങൾ കൊണ്ടും മാനസിക സമ്മർദ്ദങ്ങൾകൊണ്ടും നിരവധി പ്രവാസികളാണ് പ്രയാസങ്ങൾ  നേരിടുന്നത്. ഈയടുത്തായി ചെറുപ്പക്കാർക്ക് പോലും ജീവൻനഷ്ടപെടുന്ന അവസരങ്ങൾ വരെയുണ്ടായി കൊണ്ടിരിക്കുന്നു.  സന്ദർഭത്തിലാണ് വിപുലമായൊരു മെഡിക്കൽക്യാമ്പ് നടത്തുവാൻ ഞങ്ങൾ തയ്യാറായത്. ആരോഗ്യരംഗത്ത് ബോധവൽക്കരണവും സഹായങ്ങളും വളരെഅത്യാവശ്യമാണെന്ന തിരിച്ചറിവാണ് കുടുംബങ്ങൾക്കടക്കം  പങ്കെടുക്കാവുന്ന രീതിയിൽ ഒരു ക്യാംപിനു “ബാപ്പ”വിഭാവനം   ചെയ്തത്.പങ്കെടുക്കുന്ന മുഴുവൻ പേർക്കും അൽ ഹിലാൽ സ്‌പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്യുന്നതാണ്.

വാർത്താ സമ്മേളനത്തിൽ ബാപ്പ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ പാടൂർ, പ്രസിഡന്റ്‌ അഷ്‌റഫ്‌ എൻ. കെ., റഫീക്ക്അബ്ദുള്ള, റഫീക്ക് അഹമ്മദ്,സാദിക്ക് തങ്ങൾ, ഹിജാസ് അൽ ഹിലാൽ ഹോസ്പിറ്റൽ ബ്രാഞ്ച് ഹെഡ് ലിജോ,എന്നിവർ വാർത്ത‍ സമ്മേളനത്തിൽ പങ്കെടുത്തു.

 കൂടുതകൾ  വിവരങ്ങൾക്കും ഇനിയും പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും 36655756, 33878305, 39674039 എന്നീ നമ്പറുകൾ മുഖേനയോ, bahrainpadoorassociation@gmail.com  എന്ന ഇ മെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്. 

7 June 2020