നമ്മള്‍ ചാവക്കാട്ടുകാര്‍ ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു.
Repoter: ജോമോൻ കുരിശിങ്കൽ
മനാമ: നമ്മള്‍ ചാവക്കാട്ടുകാര്‍ ആഗോള സൗഹൃദ കൂട്ട് ബഹ്റയിന്‍ ചാപ്റ്റർ കെ സി എ ഹാളില്‍ വെച്ച് ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു.
ബഹ്റയിനിലെ പ്രവാസി സംഘടന നേതൃത്ത്വങ്ങളും,നമ്മള്‍ ചാവക്കാട്ടുക്കാര്‍ കൂട്ടായ്മ യിലെ അംഗങ്ങളും ,കൂടുംബങ്ങള്‍ക്കും വേന്ടി സംഘടിപ്പിച്ച് ഇഫ്ത്താര്‍ മീറ്റില്‍ ബഹ്റയിനിലെ എല്ലാ പ്രവാസി സംഘടനകളുടെ പ്രതിനിധികള്‍ പംകെടുത്തു.
വേദിയില്‍ വെച്ച്
നിര്‍ദ്ധനരായ വൃക്ക സംബന്ധമായ അസുഖമുള്ളവരെ സഹായിക്കുന്ന ചാവക്കാടിന്‍റെ കണ്‍സോള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ഡയാലിസിസ് സൗജന്യ കൂപ്പണ്‍ വിതരണത്തിലേക്ക്, നമ്മള്‍ ചാവക്കാട്ടുക്കാര്‍ ബഹ്റയിന്‍ ചാപ്റ്റര്‍ സമാഹരിച്ച് തുക കണ്‍സോള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്ന് ട്രസ്റ്റിന്‍റെ ബഹ്റയിന്‍ പ്രതിനിധിയും,നമ്മള്‍ ചാവക്കാട്ടുക്കാര്‍ സൗഹൃദ കൂട്ടിന്‍റെ ബഹ്റയിന്‍ ചാപ്റ്റര്‍ രാക്ഷാധികാരിയുമായ മനോഹര്‍ നമ്മള്‍ ചാവക്കാട്ടുക്കാര്‍ ബഹ്റയിന്‍ ചാപ്റ്റര്‍ പ്രസിഡന്‍റില്‍ നിന്നും ഏറ്റു വാങ്ങി.
ഇഫ്ത്താര്‍ മീറ്റ് നമ്മള്‍ ചാവക്കാട്ടുക്കാര്‍ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്‍റ് ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്കവര്‍ ഇസ്ളാം സെസെെറ്റി പ്രതിനിധി
ഹെഡ് ഓഫ് ഒൗട്ട് റീച്ച് ഡിപ്പാര്‍ട്ട്മെന്‍റ് മുഹമ്മദ് സുഹെെര്‍ നമ്മള്‍ ചാവക്കാട്ടുക്കാരുടെ സ്നേഹോപഹാരം കേരള സമാജം സെക്രട്ടറി M.P രഘുവില്‍ നിന്നും ഏറ്റു വാങ്ങി.
സീനിയര്‍ ജേര്‍ണലിസ്റ്റ് സോമന്‍ ബേബി,ബഹ്റയിന്‍ കേരളീയ സമാജം പ്രസിഡന്‍റ്,പി,വി,രാധാകൃഷ്ണപ്പിള്ള,സെക്രട്ടറി എം.പി രഘു,
കേരള കാത്തലിക്ക് അസോസിയേഷന്‍ പ്രസിഡന്‍റ് സേവി മാത്തുണ്ണി,ഡിസ്കവര്‍ ഇസ്ളാം പ്രതിനിധി മുഹമ്മദ് സുഹെെര്‍ എന്നാവര്‍ ആശംസകളര്‍പ്പിച്ചു.
ഡിസ്കവര്‍ ഇസ്ളാം മലയാളം വിംഗ് സീനിയര്‍ മെന്‍റര്‍ അബ്ദുറഹ്മാന്‍
റംമളാന്‍ സന്ദേശം നല്‍കി.
ഇഫ്ത്താര്‍ മീറ്റില്‍ നമ്മള്‍ ചാവക്കാട്ടുകാര്‍ ബഹ്റയിന്‍ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി യൂസഫ് അലി സ്വാഗതവും,വെെസ് ചെയര്‍മാന്‍ ഹംസ ചാവക്കാട് നന്ദിയും പറഞ്ഞു.
അഭിലാഷ്,റംഷാദ്,സുഹെെല്‍,വിശഖ്,ഷിബു എന്നിവര്‍ മീറ്റിന്ന് നേതൃത്ത്വം കൊടുത്തൂ
3 December 2024