Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഒഐസിസി പ്രവാസികൾക്കായി ചാർജ് യുവർ സെല്ഫ് എന്ന പേരിൽ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു..

Repoter: jomon Kurisingal

പുതിയ കാലത്തിന്റെ വെല്ലു വിളികളെയും പ്രതി സന്ധികളെയും മറികടക്കുവാൻ വേണ്ട ശാരീരികവും മാനസികവുമായ ക്ഷമത നേടിയെടുക്കുവാൻ പ്രവാസി മലയാളികളെ പരിശീലിപ്പിക്കുന്ന വ്യത്യസ്‌തമായ പരിശീലന പരിപാടി ബഹ്‌റൈനിൽ സംഘടിപ്പിച്ചു..ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നവംബർ 7 വ്യാഴാഴ്ച വൈകിട്ട് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിലാണ് "ചാർജ് യുവർ സെല്ഫ് "എന്ന പരിപാടിയും മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ചത് ..ഇത് സംരംഭകരുൾപ്പെടെയുള്ള പ്രവാസി മലയാളികൾക്ക് വേറിട്ട അനുഭവമായി..


പ്രവാസികൾ മാനസിക ശാരീരിക ആരോഗ്യം നില നിർത്തുന്നതിലും സാമ്പത്തിക അച്ചടക്കം നില നിർത്തുന്നതിലും സമ്പാദ്യ ശീലം വളർത്തുന്നതിലും മുൻഗണന നകുന്നതിൽ അതീവ ശ്രദ്ധ നൽകേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നു ക്ലാസ് നയിച്ച ഇന്റർനാഷണൽ ട്രൈനെർ MA റഷീദ് പറഞ്ഞു,അതിനു വേണ്ടിയുളള എളുപ്പ വഴികളും അദ്ദേഹം വിശദീകരിച്ചു...


പ്രോഗ്രാം കോ ഓർഡിനേറ്റർ നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു,ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം MA റഷീദിനുള്ള ഉപഹാരം സമർപ്പിച്ചു..സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല ,മാധ്യമ പ്രവർത്തകൻ രാജീവ് വെള്ളിക്കോത്ത്, ഒഐസിസി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം,വൈസ് പ്രസിഡന്റ് രവി സോള,സെക്രട്ടറിമാരായ ജവാദ് വക്കം,മാത്യൂസ് വാളക്കുഴി ,യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം,വനിതാ വിങ് പ്രസിഡന്റ് ഷീജ നടരാജ്,ഒഐസിസി പാലക്കാട് ജില്ലാ ജന സെക്രട്ടറി സൽമാനുൽ ഫാരിസ്,അൽ ഹിലാൽ ഹോസ്പിറ്റൽ സൽമാബാദ് ബ്രാഞ്ച് ഹെഡ് അസീം സേട്ട് ,സ്കൈ ഗ്രൂപ്പ് എം ഡി നൗഷാദ് പവർ അപ്പ് കോർഡിനേറ്റർ വലീദ് പി എ തുടങ്ങിയവർ പങ്കെടുത്തു...!

11 December 2024

Latest News