Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബഹ്‌റൈൻ ദേശിയദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തിന്റെ ഉദ്‌ഘാടനം മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിക്കും

2020 ഡിസംബർ 18 വെള്ളിയാഴ്ച്ചരാവിലെ 10.30-ന് ബഹ്റൈൻ മാർത്തോമ്മാ ഇടവക ZOOM PLATFORM-ൽ ക്രമീകരിക്കപ്പെടുന്ന സമ്മേളനത്തിൽ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയെ ബഹ്‌റൈൻ മാർത്തോമ്മാ ഇടവക ആദരിക്കുന്നതായിരിക്കും.തുടർന്ന് ക്രമീകരിക്കപ്പെട്ടിരിക്കുന്ന സമ്മേളനത്തിൽ COVID 19 പ്രതിസന്ധി കാലഘട്ടത്തിൽ തങ്ങളുടെ ജീവൻ തൃണവൽഗണിച്ച് കോവിഡ് പരിചരണ വിഭാഗത്തിൽ പ്രവർത്തിച്ചവരായ ഇടവക അംഗങ്ങളായ മുൻനിര ആരോഗ്യ പ്രവർത്തകരെ ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യം ആദരിക്കും.ബഹ്‌റൈൻ ദേശിയദിനത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന HADATH TAKRIM - An Honouring Event എന്ന പ്രസ്തുത സമ്മേളനത്തിന്റെ ഉദ്‌ഘാടനം മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിക്കുന്നതാണ്. കേരള ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ.കെ.ശൈലജ, കേരള മുൻ DGP ശ്രീ. ജേക്കബ് പുന്നൂസ് IPS, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ Rev.Fr. Davis Chiramel എന്നിവർ ആശംസകൾ അറിയിക്കുന്നതും ആയിരിക്കും.

14 October 2024

Latest News