Sun , Apr 28 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ വനിതകൾക്കായി നടത്തിയ സെമിനാർ ശ്രേദ്ധേയമായി

Repoter: JOMON KURISINGAL

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ  വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൽമാബാദ്  അൽ ഹിലാൽ മൾട്ടി സ്‌പെഷ്യൽറ്റി മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട്  വനിതകൾക്കായി സെമിനാറും,  സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു.  ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി സ്പെഷ്യലിസ്റ് ഡോ. രജനി രാമചന്ദ്രൻ  Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളിൽ വനിതകൾക്കായി എടുത്ത സെമിനാറിൽ 50 ലധികം വനിതകൾ പങ്കെടുത്തു.

കൂടാതെ  വനിതകൾക്കായി പ്രത്യേകം ഹെൽത് ചെക്കപ്പും സംഘടിപ്പിച്ചിരുന്നു. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി. ബിസ്മി രാജ് അധ്യക്ഷയായിരുന്ന ചടങ്ങിന് സെക്രട്ടറി ശ്രീമതി. ശ്രീജ ശ്രീധരൻ സ്വാഗതവും , വൈസ് പ്രസിഡന്റ് ലിഞ്ചു അനു നന്ദിയും പറഞ്ഞു.  കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജനറൽ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാർ ആശംസകൾ അറിയിച്ചു.   വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ   ലക്ഷ്മി സന്തോഷ് കുമാർ ,  രജിത സജികുമാർ,  ഷാനി അനോജ്, മാനസ രതിൻ,  അലിസൺ ഡ്യുബെക്ക് ,  രമ്യ ഗിരീഷ്,  രാജി ചന്ദ്രൻ,  റസീല മുഹമ്മദ്,  സീന നിഹാസ് , ഷീജ സലിം, സോജാ ശ്രീനിവാസൻ, ജെൻസി ഉമ്മച്ചൻ, സൗമ്യ സജി  എന്നിവർ  നേതൃത്വം നൽകി.  തുടർന്നും വനിതകൾക്കായി ഇതുപോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.       

 
 

28 April 2024

Latest News