രോഗികൾക്ക് ആശ്വാസമായി നോർക്ക മെഡിക്കൽ ടീം
കോറോണ വ്യാപനത്തിൻ്റെ സാഹചര്യത്തിൽ ബഹറിൻ കേരളീയ സമാജം കേന്ദ്രമാക്കി ആരംഭിച്ച നോർക്ക മെഡിക്കൽ അസിസ്റ്റൻസ് ടീമിൻ്റെ പ്രവർത്തനങ്ങൾ സവിശേഷ ശ്രദ്ധയർഹിക്കുന്നു.നാട്ടിൽ നിന്ന് മരുന്നുകൾ കൊണ്ട് വന്ന് കഴിക്കുന്ന നൂറുകണക്കിന് പ്രവാസികളുടെ മരുന്നുകൾ തീരുകയും ബഹറിനിൽ ലഭ്യമല്ലാതാവുകയോ വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് റഫീക്ക് അബ്ദുള്ളയുടെ നേതൃത്വത്തിൽ ഡോ: ബാബുരാമചന്ദ്രൻ, ഡോ.പി.വി. ചെറിയാൻ എന്നിവരുടെ സഹകരണത്തോടെ മെഡിക്കൽ ടീം പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും ബഹറിനിലെ ഡോക്ടർമാരിൽ നിന്നും ഫാർമസികളിൽ നിന്നും മനുഷ്യത്വപരമായ പിന്തുണയാണ് ലഭിക്കുന്നതെന്നും ബഹറിൻ കേരളിയ സമാജം പ്രസിഡണ്ടും ലോക കേരള സഭ മെംബറുമായ പി.വി. രാധാകഷ്ണപിള്ള അഭിപ്രായപ്പെട്ടു.
നൂറു കണക്കിന് ആളുകൾക്ക് അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കാനും ആരോഗ്യപരമായ സംശയങ്ങൾക്ക് ഡോക്ടർമാർ തന്നെ മറുപടി നൽകുകയും ചെയ്തു വരുന്നു.
ലഭ്യമല്ലാത്ത മരുന്നുകൾക്ക് പകരം കഴിക്കാവുന്ന മരുന്നുകൾ നിർദ്ദേശിച്ചും അത്യാവശ്യക്കാർക്ക് ഇൻസുലിൻ അടക്കം വിതരണം ചെയ്തും മെഡിക്കൽ ടീം സജീവമായി പ്രവർത്തിച്ചു വരുന്നു.
കേന്ദ്ര സംസ്ഥാന സർക്കാറുകളിലും എംബസി യിലും കടുത്ത സമർദ്ദങ്ങൾ നൽകിയ ശേഷമാണ് സ്വകാര്യ കാർഗോ കബനിയുമായി ചേർന്ന് നോർക്ക വഴി മരുന്നുകൾ ബഹറിനിലെത്താനുള്ള സാഹചര്യമുണ്ടായത്.ഇപ്പോൾ DHL കാർഗോ കബനി നാട്ടിലെ വിവിധ ജില്ലകളിൽ നിന്ന് മരുന്ന് ശേഖരിച്ച് ബഹറിനിൽ എത്തിച്ച് വിതരണം ചെയ്യുന്നുണ്ട്.ലോക കേരളസഭ അംഗങ്ങളായ പി.വി രാധാകൃഷ്ണ പിള്ള ,സി.വി, നാരായണൻ, പ്രവാസി കമ്മിഷൻ അംഗം കൂടിയായ സുബൈർ കണ്ണൂർ, സമാജം എക്സിക്യൂട്ടീവ് മെംബറായ ശരത്ത് നായർ എന്നിവർ വിവിധ പ്രവർത്തനങ്ങൾ എ കോപിപ്പിക്കുകയും ചെയ്യുന്നുഡോ. ഷംനാദ്, ഡോ.പ്രദീപ്, ഡോ.മനോജ്,ഡോ.നജീബ്, ഡോ.പ്രദീപ്, ഹബീബ് റഹ്മാൻ, ഷൗക്കത്തലി, അബ്ദുൽ ഗഫൂർ, ബഹറിൻ കേരള' ഫാർമസിസ്റ്റ് അംഗങ്ങളായ പ്രദീപ്, സ്മിത, എന്നിവരുടെ കമ്മിറ്റിയാണ് ആവശ്യമായ സഹായങ്ങൾ നോർക്ക മെഡിക്കൽ ടീമിന് നൽകി വരുന്നത്.മരുന്നുകളുടെ സഹായത്തിനാവശ്യമായ ആളുകൾക്ക് തുടർന്നും റഫീക്ക് അബ്ദുള്ളയെ 38384504 എന്ന നമ്പറിലോ നോർക്ക ഹെൽപ്പ് ഡെസ്ക്ക്
35347148
33902517
(രാവിലെ പത്തു മണി മുതൽ രാത്രി 12 വരെ)
35320667
39804013
(വൈകിട്ട് അഞ്ചു മുതൽ രാത്രി 11 മണി വരെ)
വഴിയോ ബന്ധപ്പെടാവുന്നതാണ്. ആവശ്യമായവർക്ക്ക് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുവാനും കഴിയും.
21 November 2024