Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സിറോ മലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പ് സമാപിച്ചു

Repoter: ജോമോൻ കുരിശിങ്കൽ

സീറോ മലബാർ സോസൈറ്റി കഴിഞ്ഞ ഒന്നരമാസമായി നടത്തിവന്നിരുന്ന സമ്മർ ക്യാമ്പ് വർണ്ണങ്ങളുടെ പെരുമഴയായി!!! കാതിനും മനസ്സിനും കുളിർമയുളള പരിപാടികളുമായി, ബട്ടർഫ്ലൈസ് എന്ന പേരിട്ട സമ്മർ ക്യാമ്പിന്റെ ഫിനാലെ, പൊതുജന പങ്കാളിത്തം കൊണ്ടും കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ടുംവളരെ ശ്രദ്ധേയമായിരുന്നു.

സീറോമലബാർ സോസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ച യോഗത്തിൽ വിശിഷ്ടാതിഥിയായി ഡോക്ടർ ശ്യാംകുമാർ പങ്കെടുത്തു. ആർട്ട് ഓഫ് പാരൻറിംഗ് എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ്സെടുത്തു. അനുഭവങ്ങളുടെ കുറവാണ് ഗൾഫിൽ വളരുന്ന കുട്ടികളുടെ സ്വഭാവ വൈകല്യത്തിന്റെ മുഖ്യ കാരണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ സൊസൈറ്റി സെക്രട്ടറി ജെയിംസ് മാത്യു സംസാരിച്ചു.

ക്യാമ്പ് കൺവീനർ shency ടീച്ചർ,, ക്യാമ്പ് നടത്തിയ നിരവധി വ്യത്യസ്ത പരിപാടികളുടെ ഓർമ്മകൾ പങ്കുവെച്ചു. പ്രത്യേകിച്ച് ക്യാമ്പ് ബ്ലൂ ഡേ ആഘോഷിച്ചതും, സലാഡ് day യും, വെജിറ്റബിൾ കാർ വിംഗ്ഉം, ബീച്ച് റിസോർട്ട്ലെ വൺ ഡേ ട്രിപ്പും, സ്വാതന്ത്ര്യദിന പരിപാടികളും എല്ലാം സീറോമലബാർ സൊസൈറ്റിയുടെ സമ്മർ ക്യാമ്പിൽന് മാത്രം അവകാശപ്പെടാൻ ഉള്ളതായിരുന്നു. ധാരാളം കഴിവുള്ള കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവുകൾക്കനുസരിച്ച് അവരെ വാർത്തെടുക്കാനും ഈ സമ്മർ ക്യാമ്പ് കഴിഞ്ഞുവെന്ന് ക്യാമ്പിനന്റെ അസിസ്റ്റൻറ് കോഡിനേറ്റർ ആയിരുന്ന ജോയ് മഠത്തുംപടി അദ്ദേഹത്തിൻറെ നന്ദി പ്രകാശനത്തിൽ പറഞ്ഞു. സൊസൈറ്റി അംഗങ്ങളുടെ അകമഴിഞ്ഞ സേവനത്തിനും കുട്ടികളുടെ മാതാപിതാക്കളുടെ നല്ല സഹകരണത്തിനും അദ്ദേഹം പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു.

 

4 April 2025

Latest News