Wed , Sep 18 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കെ.എം.സി.സി ബഹ്‌റൈന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാലിന്

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ 11 ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഓര്‍മ്മകളിലെ ശിഹാബ് തങ്ങള്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാലിന് നടക്കും. രാത്രി 7.30ന് (ഇന്ത്യന്‍ സമയം 10.00) സൂം വഴി നടക്കുന്ന ഓണ്‍ലൈന്‍ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ അധ്യക്ഷനാകുന്ന സംഗമത്തില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തു കാരനുമായ സി.പി സെയ്തലവി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും ഒ.കെ ഖാസിം നന്ദിയും പറയും.
കേരള മുസ്‌ലിം സമൂഹത്തിന്റെ ആത്മീയ നേതാവും ദീര്‍ഘകാലം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങള്‍ 2009 ഓഗസ്റ്റ് ഒന്നിനാണ് മരണപ്പെട്ടത്. 39ാം വയസില്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ അദ്ദേഹം മരണം വരെ തല്‍സ്ഥാനം തുടര്‍ന്നു. കേരളത്തിന്റെ മതേതര ഐക്യത്തിന് മുന്നില്‍നിന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയായിരുന്നു. കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയില്‍ മത-സാംസ്‌കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ സമൂഹത്തിനും സമുദായത്തിനുമായി സമര്‍പ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ സംഗമത്തിലേക്ക് ഏവരും പങ്കുചേരണമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാംപും കെ.എം.സി.സി ബഹ്‌റൈനിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.

18 September 2024

Latest News