Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം

മാറിയ കാലത്ത് പുതുതലമുറയിൽ വായനാ ബോധം വളർത്തി അവരിൽ  ഒരു നല്ല നാളെയെ സൃഷ്ടിക്കുകയെന്ന ലക്ഷ്യവുമായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്‌റൈൻ നാഷനൽ ഘടകം 'ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി' എന്ന പ്രമേയത്തിൽ ആചരിച്ചു വന്ന പ്രവാസി രിസാല ക്യാമ്പയിന് ഉജ്വല സമാപനം.
 
വിവിധ ഘടകങ്ങളിൽ വായനാസദസ്സുകൾ,   ശില്പശാല, പ്രവർത്തക സംഗമം , ഗൃഹ സമ്പർക്കം, വരി ചേർക്കൽ എന്നിവ കാമ്പയിന്റെ ഭാഗമായി നടന്നു.ഒരു മാസക്കാലം നീണ്ടു നിന്ന കാമ്പയിൻ കാലത്ത്  യൂനിറ്റ് - സെക്ടർ തലത്തിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡുകൾ സിത്ര യൂനിറ്റ്,    സൽമാബാദ് സെക്ടർ, എന്നീ ഘടകങ്ങൾ കരസ്ഥമാക്കി.
 
സെൻട്രൽ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹറഖ് സെൻട്രലിനുള്ള പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ വിതരണം ചെയ്തു.  ഐ.സി.എഫ് നാഷനൽ പ്രസിഡണ്ട് കെ.സി സൈനുദ്ധീൻ സഖാഫി , അബൂബക്കർ ലത്തീഫി, മമ്മൂട്ടി മുസ്ലിയാർ വയനാട്,  വി.പി.കെ. അബൂബക്കർ ഹാജി. ആർ .എസ് . സി നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ ,   ജനറൽ കൺവീനർ വി.പി.കെ. മുഹമ്മദ്,   ഫൈസൽ ചെറുവണ്ണൂർ , അശ്റഫ് മങ്കര, ഫൈസൽ കൊല്ലം,, നവാസ് പാവണ്ടൂർ ,  ശിഹാബ് പരപ്പ സംബന്ധിച്ചു.
 

26 April 2024

Latest News