Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഗുരുദേവ സോഷ്യൽ സൊ സൈറ്റിയുടെ നവരാത്രി ആഘോഷം ഈ മാസം 29ന്

Repoter: ജോമോൻ കുരിശിങ്കൽ


മനാമ: ഗുരുദേവ സോഷ്യൽ െസാസൈറ്റിയുടെ നവരാത്രി ആഘോഷം സെപ്തംബർ  29ന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അന്നേദിവസം വൈകിട്ട് 7.30 ന് ആഘോഷം ബി.കെ.ജി, ക്യു.ഇ.എൽ കമ്പനികളുടെ മാനേജിങ് ഡയറക്ടർ കെ.ജി ബാബുരാജൻ ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ എട്ടിന് വിദ്യാരംഭത്തോടെ സമാപിക്കും. വിദ്യാരംഭത്തിന് നടനും എം.എൽ.എയുമായ മുകേഷ് നേതൃത്വം നൽകും. പ്രത്യേക തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിലാണ് കുരുന്നുകളെ എഴുത്തിരുത്തുന്നത്.
വിദ്യാരംഭത്തിെൻറ രജിസ്േട്രഷൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  രാജേഷ് കണിയാമ്പറമ്പിൽ (ഫോൺ 39452366), ഉണ്ണി (39340089), വി.ശിവകുമാർ (39502691) എന്നിവരുമായി ബന്ധപ്പെട്ടാൽ മതിയെന്നും ഭാരവാഹികൾ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം സൽമാനിയ കാനു ഗാർഡനിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഒാഫീസുമായി (വില്ല നമ്പർ 28) ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്താം. നവരാത്രി ദിനങ്ങളിൽ എല്ലാദിവസവും ഭക്തി നിറഞ്ഞ സംഗീതാർച്ചനയും ഉണ്ടായിരിക്കും. ഒക്ടോബർ ഏഴിന് വൈകിട്ട് 7.30 ന് സാംസ്ക്കാരിക സമ്മേളനം ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ അങ്കണത്തിൽ നടൻ മുകേഷ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ചെയർമാൻ കെ.ചന്ദ്രബോസ്, സെക്രട്ടറി രാജേഷ് കണിയാമ്പറമ്പിൽ, ട്രഷറർ എൻ.എസ് റോയി, മെമ്പർഷിപ് സെക്രട്ടറി വി.ശിവകുമാർ, ലൈബ്രേറിയൻ കെ.ഉണ്ണി എന്നിവർ സംബന്ധിച്ചു.

21 November 2024

Latest News