Sat , Jan 16 , 2021

ബഹറൈൻ കേരളീയ സമാജം ബഹറൈനിലെ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. | പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരത്തിന് അർഹനായ കെ.ജി ബാബുരാജന് അഭിനന്ദനങ്ങളുമായി പന്തളം പ്രവാസി ഫോറം. | ഒഐസിസി എറണാകുളം ജില്ലാ സാമിന്റെ കുടുംബത്തിന് ഉള്ള സഹായ ധനം കൈമാറി. | കൊല്ലം പ്രവാസി അസ്സോസിയേഷന്‍ - ഹിദ്ദ് ഏരിയ സമ്മേളനം നടന്നു. | പാക്ട് നടത്തിയ "വിസ്മയം 2020 " മുപ്പതിൽ പരം ടീം അംഗങ്ങൾ പങ്കെടുത്ത ഓൺലൈൻ എന്റർടൈൻമെന്റ് കാണികളും മത്സരാര്ഥികളും ഒരുപോലെ ഉത്സാഹഭരിതരായി | സുഗതകുമാരി ടീച്ചറുടെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും മാത്രമല്ല നഷ്ടമുണ്ടാക്കിയതെന്നും മറിച്ച് മണ്ണിൻ്റെയും പ്രകൃതിയുടെയും കാവലായി മാറിയ ഒരു പ്രസ്ഥാനം തന്നെയാണ് മലയാളികൾക്ക് നഷ്ടപ്പെടുന്നതെന്ന് ബഹ്‌റൈൻ കേരളീയ സമാജം | എസ് ഡി പി ഐ യുടെ മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു ബഹ്‌റൈൻ പ്രവാസികളും | പോപ്പുലർ ഫ്രണ്ട് മുൻ ദേശീയ ചെയർമാൻ കെ എം ഷെരീഫ് ന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചിച്ചു | ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. | മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർക്ക് മടപ്പള്ളി അലുംമ്നി ഫോറം "മാഫ് "ബഹ്റിൻ്റെ കണ്ണീരിൽ കുതിർന്ന അന്ത്യോപചാരം . |

നാലു പതിറ്റാണ്ടുകൾ ബഹ്റൈന്റെ പ്രധാനമന്ത്രിയായിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി.

ആധുനിക ബഹ്റൈന്റെ വികസന ശിൽപിയും, ക്രാന്തദർശിയായ ഭരണാധികാരിയും ആയിരുന്ന പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നൂതനമായ വികസന കാഴ്ചപ്പാടുകളും ശക്തമായ ഭരണവും ബഹ്‌റിനെ ഗൾഫ് രാജ്യങ്ങളുടെ മുൻ നിരയിലെത്തിക്കാൻ കഴിഞ്ഞു. സമൂലവും ദീർഘ വീക്ഷണമുള്ളതുമായ ഭരണ പരിഷ്കാരങ്ങളിലുടെ വിദ്യാഭ്യാസത്തിനും സ്ത്രീ ശാക്തീകരണത്തിനും പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അദ്ദേഹം നിർണ്ണായകമായ പങ്കു വഹിച്ചുംബഹ്റൈനെ ഒരു ആധുനിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിലും പ്രിൻസ് ഷെയ്ഖ് ഖലീഫ നേത്യത്വം വഹിച്ചു.മത സൗഹാർദ്ധത്തിന്റെയും സഹിഷ്ണതയുടേയും രാജ്യമായി ബഹ്റൈനെ നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പ്രവാസികളെ പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസികളെ ഹൃദയത്തോടു ചേർത്ത് പിടിക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ വിയോഗം ഈ രാജ്യത്തിന് മാത്രമല്ല എല്ലാ പ്രവാസികൾക്കും തീരാനഷ്ടമാണ്.മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ശ്രീ. പോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ. വിനോദ് ഡാനിയേൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.

16 January 2021

Latest News