'ദിൽ കി ബാത്' ജനുവരി ഇരുപത്തിനാല് വെള്ളിയാഴ്ച ആറര മണിക്ക് ബഹ്‌റൈൻ ക്രൗൺ പ്ലാസ ഹോട്ടലിലെ ബഹറിൻ കോൺഫറൻസ് സെന്ററിൽ വച്ച് .
Repoter: Jomon Kurisingal
ഇന്ത്യൻ സംഗീതരംഗത്തെ മാസ്മരികമായ ശബ്ദത്തിനുടമയും പ്രഗത്ഭനുമായ ഗസൽ ഗായകൻ ഹരിഹരൻ നയിക്കുന്ന വ്യത്യസ്തവും വേറിട്ടതുമായ സംഗീതനിശ 'ദിൽ കി ബാത്' ജനുവരി ഇരുപത്തിനാല് വെള്ളിയാഴ്ച ആറര മണിക്ക് ബഹ്‌റൈൻ ക്രൗൺ പ്ലാസ ഹോട്ടലിലെ ബഹറിൻ കോൺഫറൻസ് സെന്ററിൽ വച്ച് .
ചോയ്സ് അഡ്വർട്ടൈസിംഗ് ആൻഡ് പുബ്ലിസിറ്റിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സും ചേർന്ന് 'ദിൽ കി ബാത്' എന്ന പേരിൽ ബഹറിനിലെ എല്ലാ സംഗീത ആസ്വാദകർക്കും വേണ്ടി ഒരു സംഗീത സന്ധ്യ അവതരിപ്പിക്കുകയാണ്.ആയിരത്തി ഇരുനൂറോളം സംഗീതാസ്വാദകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ സംഗീതവിരുന്ന് ജനുവരി ഇരുപത്തിനാല് വെള്ളിയാഴ്ച ആറര മണിക്ക് ക്രൗൺ പ്ലാസ ഹോട്ടലിലെ ബഹറിൻ കോൺഫറൻസ് സെന്ററിൽ വച്ച് നടക്കുമെന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫറും എൻ.ഇ സിയും ചേർന്ന് ആസ്വാദകരിലേക്കു എത്തിക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റുകൾ ഐ.ഐ.പി.എ ഓഫീസ്,ഷെറാഫ് ഡി.ജി.എന്നിവടങ്ങളിലും ഓൺലൈൻ ടിക്കറ്റിങ് പാർട്ടണർ ആയ വനാസ ടൈം വഴിയും ഓൺലൈനായും ലഭിക്കുന്നതാണ്. ബഹറിനിലെ സംഗീതാസ്വാദകർക്കായി ഹരിഹരൻ എന്ന അതുല്യപ്രതിഭയെ ഇതുപോലെ വ്യത്യസ്തവും ശ്രദ്ധേയവുമായ രീതിയിൽ അവതരിപ്പിക്കുന്ന സവിശേഷമായ ഒരു അവസരം സൃഷ്ക്കാൻ സാധിക്കുന്നതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നു ഐ.ഐ.പി.എ മാനേജിങ് ഡിറക്റ്ററും പ്രിൻസിപ്പലുമായ അമ്പിളിക്കുട്ടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു . കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങൾക്കുമായി ദിൽ കി ബാത്തിന്റെ ഇവന്റ് കോഓർഡിനേറ്റർ ആയ ഡോ .നിധി എസ് മേനോനുമായി 39465260 എന്ന നമ്പറിലോ ഐ.ഐ.പി.എ ഓഫീസുമായി 17231717 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ദിൽ കി ബാത്തിന്റെ ടിക്കറ്റുകൾ ഐ ഐ പി എ ഓഫീസ്,ഷറഫ് ഡി.ജി,മുബൈ സ്പൈസസ് എന്നിവിടങ്ങളിൽ നിന്നും നേരിട്ടും വനസ ടൈം.കോം വഴി ഓൺലൈനായും വാങ്ങാവുന്നതാണ്.ജനുവരി 13 വരെ വാങ്ങുന്ന എലൈറ്റ്,പ്ലാറ്റിനം,ഗോൾഡ് ടിക്കറ്റുകൾക്ക് ഇരുപതു ശതമാനം ഡിസ്കൗണ്ടും ലഭിക്കുന്നതായിരിക്കും.
21 November 2024