Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ബി കെ.എസ് - ദേവ്ജി ബാലകലോത്സവ പുരസ്കാരങ്ങൾ ബഹ്റൈനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു

Repoter: ജോമോൻ കുരിശിങ്കൽ

ഇന്ത്യയ്ക്ക് പുറത്ത് കുട്ടികൾക്കായി നടത്തുന്ന ഏറ്റവും വലിയ കലാ മാമാങ്കമാണ് ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്യത്തിൽ നടത്തിയ  ബാലകലോത്സവം..

180 മത്സരങ്ങളിലായി 600 ലധികം കുട്ടികളാണ് ഒരു മാസം നീണ്ടു നിന്ന മത്സരങ്ങളിൽ മാറ്റുരച്ചത്.

മനാമയിലെ സമാജം ആ സ്ഥാനത്തു നടന്ന പ്രൗഢഗംഭീരമായ സമ്മാനദാന ചടങ്ങിൽ ഫ്ലവേഴ്സ് ടി.വി.മാനേജിംഗ്‌ ഡയറക്ടർ ആർ.ശ്രീകണ്oൻ നായർ മുഖ്യ അതിഥിയായിരുന്നു.

പ്രകാശ് ദേവ്ജി വിശിഷ്ട അതിഥിയായ ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷണപിള്ള, ജനറൽ സെക്രട്ടറി എം.പി.രഘു, വൈസ് പ്രസിഡന്റ് മോഹൻരാജ്, കലോത്സവ കൺവീനർ മുരളീധരൻ തമ്പാൻ എന്നിവർ സംസാരിച്ചു.

കലാതിലകം കലാപ്രതിഭ പട്ടങ്ങൾക്കു പുറമെ സംഗീതരത്ന, നാട്യരത്ന, സാഹിത്യരത്ന, ചിത്രകലാരത്ന തുടങ്ങിയ പുരസ്കാരങ്ങളും മറ്റ് സമ്മാനങ്ങളോടൊപ്പം ചടങ്ങിൽ വിതരണം ചെയ്തു.


മത്സരങ്ങളിൽ ജേതാതാക്കളായ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അൻപതിൽപ്പരം വനിതകൾ അവതരിപ്പിച്ച പഞ്ചാരിമേളവും ചടങ്ങിന്റെ ഭാഗമായി നടന്നു.

2 December 2023

Latest News