Mon , Oct 14 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നിറക്കൂട്ട് കൂട്ടായ്മയുടെ ബക്രീദ് ഓണം ആഘോഷം

Repoter: ജോമോൻ കുരിശിങ്കൽ

ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിലെയും പരിസരപ്രദേശങ്ങളിലെയും ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മ ആയ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മ ബക്രീദ് ഓണം ആഘോഷം വർണാഭമായ പരിപാടികളോടെ നടത്തി. സൽമാനിയ കലവറ റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നൂറ്റമ്പതിലേറെ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ബഹ്‌റൈനിലെ വിവിധ കലാകാരൻ മാർ പങ്കെടുത്ത കലാപരിപാടികളും കുട്ടികൾക്കുള്ള മത്സരങ്ങളും നടന്നു. പ്രവാസ ജീവിതം താത്കാലികമായി അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന മുതിർന്ന അംഗവും രക്ഷാധികാരിയും ആയ സുരേഷ് താമരകുളത്തിനെ ചടങ്ങിൽ ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്‌തു. പ്രസിഡന്റ് പ്രദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകാശ് നകുലൻ സ്വാഗതവും , അശോകൻ താമരക്കുളം , ദീപക് പ്രഭാകർ എന്നിവർ ആശംസയും അജിത് ചുനക്കര കൃതജ്ഞതയും അറിയിച്ചു. അംഗങ്ങൾക്കുള്ള നോർക്ക കാർഡിന്റെ രെജിസ്ട്രേഷനും ഇതോടൊപ്പം നടന്നു. പരിപാടി വൻ വിജയമാക്കിയ എല്ലാ അംഗങ്ങളോടും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു .സംഘടനയിൽ അംഗങ്ങളാകാൻ താല്പര്യമുള്ള പ്രദേശവാസികൾക്ക് 66671555(ജിനു ), 39573980 ( പ്രദീപ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

14 October 2024

Latest News