Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വേനൽക്കാല അപകടങ്ങൾ, രോഗങ്ങൾ, പ്രതിരോധം - ലേബർ മിനിസ്ട്രിയുടെ ജൂലൈ 10 ന് നടക്കുന്ന പരിപാടിയിൽ കാൻസർ കെയർ ഗ്രൂപ്പ് പങ്കാളിയാകും

Repoter: ജോമോൻ കുരിശിങ്കൽ

മനാമ: ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ജൂലൈ 10 ബുധനാഴ്ച വൈകീട്ട് 5 മണി മുതൽ  ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന വേനൽക്കാല അപകടങ്ങൾ , രോഗങ്ങൾ അവക്കുള്ള പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ചു നടത്തുന്ന ബോധവൽക്കരണ പരിപാടിയിൽ കാൻസർ  കെയർ ഗ്രൂപ്പ് സജീവമായി പങ്കെടുക്കുമെന്ന് ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി.വി.ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി.സലിം എന്നിവർ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ എംബസികളുമായി ചേർന്ന് നടത്തുന്ന പ്രസ്തുത പരിപാടിയിൽ,  മെഡിക്കൽ ചെക്ക് അപ്പ്, സെമിനാറുകൾ എന്നിവ അന്നേ ദിവസ്സം നടക്കും. മിനിസ്ട്രിയുടെ ഔദ്യോഗിക ക്ഷണപ്രകാരം കാൻസർ കെയർ ഗ്രൂപ്പ് പ്രത്യേക മെഡിക്കൽ  സ്റ്റാൾ ഒരുക്കുന്നുണ്ട്. പ്രാഥമിക മെഡിക്കൽ പരിശോധന, കണ്ണ് പരിശോധന, കഴുത്തിനും പുറകിനും ഉള്ള വേദനകൾക്ക് ഓർത്തോ വിഭാഗത്തിന്റെയും ഫിസിയോതെറാപ്പിയുടെയും സേവനങ്ങൾ, ഡോക്റ്റർമാർ നിർദേശിക്കുന്ന പൊതു മരുന്നുകൾ, വിവിധ ഗിഫ്റ്റുകൾ എന്നിവ സ്റ്റാളിൽ ലഭ്യമാക്കും. ഗ്രൂപ്പിന്റെ   എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ സർവീസ് - വനിതാ വിഭാഗം അംഗങ്ങൾ സജീവമായി ഈ പരിപാടി വിജയിപ്പിക്കുവാൻ രംഗത്തുണ്ടാകുമെന്നും ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു. 

 
 

21 November 2024

Latest News