Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സബർമതി കൾച്ചറൽ ഫോറം വിഷു - ഈസ്റ്റർ ആഘോഷിച്ചു.

സബർമതി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു - ഈസ്റ്റർ ആഘോഷം സൽമാനിയ പപ്പായ റെസ്റ്റാറന്റ് പാർട്ടി ഹാളിൽ വെച്ച് ഫോറം പ്രസിഡന്റ് ശ്രീ. സാം സാമുവൽ അടൂരിന്റെ അധ്യക്ഷതയിൽ ശ്രീ. സോമൻ ബേബി ഉത്‌ഘാടനം ചെയ്തു. ചടങ്ങിൽ ദിനേശൻ സ്വാഗതവും, ബഹറിനിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനായ ശ്രീ നിസാർ കൊല്ലം, ശ്രീ. ജോസ് എന്നിവർ ആശംസപ്രഭാഷണവും നടത്തി.
ആഘോഷക്കമ്മിറ്റി കൺവീനർ ശ്രീ. ഗോവിന്ദന്റെ നേതൃത്വത്തിൽ അൽത്താഫ്, രഹനാസ്, ഷിജിൻ, സനീഷ്, വിനയൻ, ഗോവിന്ദരാജ്, ഗോപൻ എന്നിവരുടെ വിവിധ കലാപരിപാടികളും സമ്മാന വിതരണവും കൂടാതെ വിഭവസമൃദ്ധമായ വിഷു - ഈസ്റ്റർ സദ്യയും ചടങ്ങിന് കൊഴുപ്പേകി. ഫോറം വൈസ് പ്രസിഡന്റ് ശ്രീ. എ.പി.ജി. ബാബു, ജോ. സെക്രട്ടറി ശ്രീ. രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രമേശൻ, റൗഫ് എന്നിവർ ആഘോഷ ചടങ്ങുകൾ നിയന്ത്രിക്കുകയും, ഫോറം സെക്രട്ടറി ശ്രീ. സാബു സക്കറിയ നന്ദി ആശംസിക്കുകയും ചെയ്തു.

20 April 2024

Latest News